08 May 2024 Wednesday

അണ്ടർ 17 കേരള ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാസിതിനെ എ എഫ് സി ക്ലബ്‌ അനുമോദിച്ചു

ckmnews


ചാലിശ്ശേരി : കേരള അണ്ടർ 17 ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ ബാസിതിനെ എ എഫ് സി ക്ലബ് ആലിക്കര അനുമോദിച്ചു.ആലിക്കര കുഴികണ്ടത്തിൽ അബ്ദുൽ ഗഫൂറിന്റെ മകനും ghss ചാലിശ്ശേരി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി കൂടിയാണ് ബാസിത്. ക്ലബ്‌ സെക്രട്ടറി സനീഷ് അധ്യക്ഷത വഹിച്ചു.തുടർന്ന് ഉമ്മർ ആലിക്കര പൊന്നാടയും, വിനു ഫുട്ബോൾ കിറ്റും മനീഷ് ക്ലബ് ജേഴ്‌സിയും സനീഷ് നിസാർ എന്നിവർ ട്രോഫിയും നൽകി ആദരിച്ചു. 

സെക്രട്ടറി നിസാറിന്റെയും പ്രസിഡന്റ്‌ സനീഷിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ ക്ലബ്‌ മെമ്പർമാരും പങ്കെടുത്തു.