27 April 2024 Saturday

മണ്ണാരപ്പറമ്പ്. സ്വലാത്ത് വാര്‍ഷിവും,നൂറുന്‍ അലാ നൂര്‍ മീലാദ് ഫെസ്റ്റിനും നാളെ തുടക്കം

ckmnews

മണ്ണാരപ്പറമ്പ്. സ്വലാത്ത് വാര്‍ഷിവും,നൂറുന്‍ അലാ നൂര്‍ മീലാദ് ഫെസ്റ്റിനും നാളെ തുടക്കം


ചാലിശ്ശേരി:മണ്ണാരപ്പറമ്പ്  ജുമാമസ്‌ജിദില്‍ എല്ലാ ആഴ്ചകളിലും നടന്നു വരുന്ന സ്വലാത്തിന്റെ വാര്‍ഷികവും. മണ്ണാരപ്പറമ്പ്  ദര്‍സ്,മദ്രസ്സ വിദ്ധ്യാര്‍ത്ഥികള്‍ ഒരുക്കുന്ന മദ്ഹുന്നബി പ്രോഗ്രാമും  27,28,29 തിയ്യതികളില്‍ മര്‍ഹൂം സയ്യിദ് പൂകുഞ്ഞിക്കോയ തങ്ങള്‍ നഗറില്‍(ദാറുസ്സലാം മദ്രസ്സ ക്യാമ്പസ്)നടക്കും.27 വ്യാഴം വൈകീട്ട് ഏഴ് മണിക്ക് മണ്ണാരപ്പറമ്പ് മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുല്‍ മജീദ് ഫൈസിയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിക്കുന്ന മതപ്രഭാഷണ സദസ്സ്  മണ്ണാരപ്പറമ്പ് മുദരിസ് ഉസ്താദ് അവറാന്‍കുട്ടി ദാരിമി ഉദ്ഘാടനം ചെയ്യും.ഉസ്താദ് ജലീല്‍ റഹ് മാനി വാണിയന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും.28ന് വെള്ളി. നടക്കുന്ന മതപ്രഭാഷണത്തിനും പ്രാര്‍ത്ഥനക്കും സയ്യിദ്  ഒ എം എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍ നേതൃത്വം നല്‍കും. 29 ശനി  നൂറുന്‍ അലാ നൂര്‍  മീലാദ് ഫെസ്റ്റ്   മണ്ണാരപ്പറമ്പ് ദറസ്സ്,മദ്രസ്സ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കുന്ന  മദ്ഹുനബി,ബുര്‍ദ,ദഫ് പ്രോഗ്രാമുകളോടു കൂടി പരിപാടി അവസാനിക്കും