19 April 2024 Friday

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഞായറാഴ്ച നടക്കും

ckmnews

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഞായറാഴ്ച നടക്കും


പാലക്കാട് തൃശൂർ മലപ്പുറം ജില്ലകളുടെ സംഗമ സ്ഥലമായ  ചാലിശ്ശേരിയിൽ ഞായറാഴ്ച പൂരം ആഘോഷിക്കും.96 ദേശങ്ങളുടെ  തട്ടകത്തമ്മയായ മൂലയംപറമ്പത്ത് ക്ഷേത്രത്തിലെ പൂരമഹോൽസവം ഏറെ പ്രസിദ്ധമാണ്.പൂരത്തിന്  വ്യാഴാഴ്ച  കൂറയിട്ടു.ക്ഷേത്രത്തിൽ എല്ലാ ദിവസവും  വൈകീട്ട് ദീപാരാധനയ്ക്കുശേഷം പറയെടുപ്പ് തുടർന്ന്  കൂത്തു കെട്ടി മാട്ടം കയറലും നടക്കും.ബുധനാഴ്ച രാത്രി ഏഴാം കൂത്തിനോട് ചേർന്ന് ദേശ പറയെടുപ്പ് നടക്കും.ഞായറാഴ്ച ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം ഉച്ചക്ക് ഒന്നിന്  ദേവസ്വം പൂരം എഴുന്നെളിക്കും.പഞ്ചവാദ്യം അകമ്പടിയാകും.മൂന്ന് ജില്ലകളിൽനിന്നായി വിവിധ പ്രാദേശിക ആഘോഷങ്ങൾ പൂരത്തിന് മാറ്റുകൂട്ടും.കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂരത്തിന്റെ ഒരുക്കത്തിനായി ബുധനാഴ്ച വൈകീട്ട്  ജനപ്രതിനിധികൾ ,  പോലീസ് ഉദ്യോഗസ്ഥർ ,  ആര്യോഗ്യ വകുപ്പ് , പഞ്ചായത്ത് ,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംയുക്തമായി  വിപുലമായ  യോഗം ചേരും.