26 April 2024 Friday

തൃത്താല പമ്പ് ഹൗസ് നാളെ സ്പീക്കർ എംബി രാജേഷ് ഉദ്ഘാടനം ചെയ്യും

ckmnews

തൃത്താല പമ്പ് ഹൗസ്  ഉദ്ഘാടനം തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയയുടെ അദ്ധ്യക്ഷതയിൽ കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് 2022 മെയ് 7 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് തൃത്താല അമ്പലവട്ടം പി.എസ്.എ പമ്പ് ഹൗസ് പരിസരത്ത് നിർവഹിക്കും.


കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പാവറട്ടി , സമീപ ഗ്രാമ പഞ്ചായത്തുകളിലേക്കുമുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രധാന സ്രോതസ്സായിരുന്ന S3 പമ്പ് ഹൗസ് 2018 വർഷത്തെ വെള്ളപ്പൊക്ക ത്തിൽ നശിച്ചു പോയതായിരുന്നു . റോവാട്ടർ പമ്പ് ഹൗസിലേക്ക് വാട്ടർ എത്തിക്കുന്ന പ്രധാന പമ്പ് ഹൗസാണിത്.വെള്ളപ്പൊക്കത്തിനു ശേഷം ഇത് പ്രവർത്തനരഹിതമായിരുന്നു . ഇപ്പോൾ ഈ പമ്പ് ഹൗസ് നവീകരിച്ച് ഇവിടെ നിന്നും സമ്മർ പമ്പിംഗിനായി തയ്യാറായിരിക്കുകയാണ് . 30 കുതിരശക്തിയുള്ള രണ്ട് മോട്ടോർ പമ്പ് സെറ്റുകൾ ഭാരതപ്പുഴയിൽ സ്ഥാപിച്ചിട്ടുണ്ട് . താൽക്കാലിക കിണറിൽ നിന്നാണ് പമ്പ് ചെയ്യുന്നത്.

മണിക്കൂറിൽ ഒരു ലക്ഷം ലിറ്റർ വെള്ളം വാട്ടർ പമ്പ് ഹൗസിൽ എത്തിക്കുന്നതിന് സാധിക്കും . വരൾച്ച ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.