29 March 2024 Friday

ചാലിശ്ശേരി ജനമൈത്രി പോലീസും എസ് വൈ എസ് സാന്ത്വന പ്രവര്‍ത്തകരും ചേര്‍ന്ന് കുടിവെള്ള വിതരണം നടത്തി

ckmnews

ചാലിശ്ശേരി ജനമൈത്രി പോലീസും എസ് വൈ എസ് സാന്ത്വന പ്രവര്‍ത്തകരും ചേര്‍ന്ന് കുടിവെള്ള വിതരണം നടത്തി


ചങ്ങരംകുളം: വേനൽ ശക്തമായ ത്തോടെ കുടിവെള്ളത്തിന് ക്ഷാമം വന്നതോടുകൂടി ചാലിശ്ശേരി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ എസ്.വൈ.എസ് സ്വാന്തന വളണ്ടിയറുമാരുടെ സഹകരണത്തോടെ കുടിവെള്ള വിതരണവും , ഭക്ഷണ കിറ്റുകളും വിതരണം ചെയതു.പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങോട് - മതപ്പുള്ളി തുടങ്ങിയ  പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളിലാണ്     കുടിവെള്ളം   വിതരണം നടത്തുന്നത്.കുടിവെള്ള വിതരണവും  സാന്ത്വന കിറ്റ് വിതരണവും ചാലിശ്ശേരി ജനമൈത്രി പോലീസ് ബീറ്റ്  ഓഫീസർമാരായ ശ്രീകുമാർ, രതീഷ് എന്നിവർ ചേർന്ന് നടത്തി.നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സേതുമാധവൻ, കാർത്യായനി, എ.വി മുഹമ്മദ്, മുസ്തഫ, വി.വി ഫൈസൽ, പി.പി ഹാഷിം, റഫീഖ്, പി.കെ മൊയ്തുണ്ണി, എം.കെ സൈനുദ്ധീൻ, മുഹമ്മദ് ബാവ, വി.ബി ഗഫൂർ, കെ.വി റസാഖ്, പി.വി ഇബ്റാഹിം എന്നിവർ സംബന്ധിച്ചു.