28 March 2024 Thursday

ചാലിശ്ശേരി തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ ഡി.ജെ നിരോധിച്ചു:നൃൂ ഇയർ ആഘോഷം അതിര് വിട്ടാൽ കർശന നടപടി

ckmnews

ചാലിശ്ശേരി തൃത്താല പോലീസ് സ്റ്റേഷൻ  പരിധിയിൽ ഡി.ജെ നിരോധിച്ചു:നൃൂ ഇയർ ആഘോഷം അതിര് വിട്ടാൽ  കർശന നടപടി


ചാലിശ്ശേരി തൃത്താല  പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ന്യൂഇയര്‍ ആഘോഷത്തിന്‍റെ ഭാഗമായി ഡി.ജെ പാര്‍ട്ടിയും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള ആഘോഷങ്ങളും നിരോധിച്ചു. പൊതുസ്ഥലങ്ങളില്‍ വച്ചുള്ള മദ്യപാനങ്ങളും ശബ്ദകോലാഹലങ്ങളും പാടില്ല. സാധാരണ ടര്‍ഫുകളില്‍ രാത്രി 11 മണിവരെപ്രവര്‍ത്തിക്കാമെങ്കിലും 31 ന് രാത്രി 10 വരെമാത്രമേ അനുമതിയുള്ളൂ.നിരോധനം ലംഘിച്ചുള്ള ആഘോഷങ്ങളും മറ്റുനടപടികള്‍ക്കും കേസെടുക്കുമെന്ന് ചാലിശ്ശേരി സി.ഐ വിനു,തൃത്താല സിഐ വിജയകുമാർ എന്നിവർ അറിയിച്ചു.