29 March 2024 Friday

ചാലിശേരി ഹെബ്രോൻ സ്ട്രീറ്റിൽ പിണ്ടി പെരുന്നാൾ ആഘോഷവും മൂന്നാം വാർഷീകവും നടത്തി.

ckmnews



ചാലിശ്ശേരി അങ്ങാടി ഹെബ്രോൻ സ്ട്രീറ്റിൽ പിണ്ടി പെരുന്നാൾ ആഘോഷവും മൂന്നാം വാർഷീകവും സംഘടിപ്പിച്ചു രണ്ട് ദിവസങ്ങളിലായി സ്ട്രീറ്റിൽ ഒരുക്കിയ വലിയ  പിണ്ടിയിൽ  കൂട്ടായ്മയിലെ  മുതിർന്ന അംഗങ്ങൾ ആദ്യ തിരിതെളിയിച്ചു. കൂടാതെ അമ്പത്തിലധികം പിണ്ടികളിൽ  ചെരാതുകളും , വീടുകളിൽ   മെഴുകുതിരികളും കത്തിച്ച് പിണ്ടി പെരുന്നാൾ ആഘോഷമാക്കി. മൂന്നാം വാർഷികത്തിനോടുനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി നിരവധി പേർ ആഘോഷങ്ങൾ  കാണുവാൻ ഹെബ്രോൻ സ്ട്രീറ്റിൽ എത്തി പ്രസിഡന്റ് സുനിൽ  , സെക്രട്ടറി ബേബി , കുരിയാക്കോസ് , രാജു , സണ്ണി , പ്രകാശൻ , , പോൾസൺ , റെജി എന്നിവർ നേതൃത്വം നൽകി.