25 April 2024 Thursday

ചാലിശേരി ജിസിസി ക്ലബ്ബ് സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.

ckmnews




ചാലിശ്ശേരി : ചാലിശേരി ജിസിസി ക്ലബ്ബ്  സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് സമ്മർക്യാമ്പ്  ഉദ്ഘാടനം ചെയ്തു.അമ്പതിലധികം  കുട്ടികളാണ്   ഫുട്ബോൾ പരിശീലനത്തിൽ  പങ്കെടുക്കുന്നത്.  ക്ലബ്ബ് അംഗങ്ങളായ ബഷീർ മോഡേൺ ,  സി.വി.മണികണ്ഠൻ,  എ.എം ഇക്ബാൽ, സന്ദീപ്‌, നൗഷാദ് മുക്കൂട്ട ,  കോച്ച് അജ്മൽ ,  അസിസ്റ്റന്റ് കോച്ച് നന്ദകിഷോർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത്  സംസാരിച്ചു.