26 April 2024 Friday

ഹോപ് പദ്ധതിയുടെ ഭാഗമായി പരീക്ഷയെഴുതുന്ന കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നൽകി

ckmnews

ഹോപ് പദ്ധതിയുടെ  ഭാഗമായി പരീക്ഷയെഴുതുന്ന കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നൽകി


ചങ്ങരംകുളം:കേരള പോലീസിന്റെ ഹോപ് പദ്ധതിയുടെ  ഭാഗമായി പരീക്ഷയെഴുതുന്ന കുട്ടികൾക്കായി ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് മോട്ടിവേഷൻ ക്ലാസ്സ് നൽകി.ഹോപ് പദ്ധതിയുടെ പാലക്കാട് ജില്ലയുടെ കോ-ഓർഡിനേറ്റർ കൂടിയായ എസ് സി പി ഒ സന്ദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ സ്വാഗതം പറഞു.ചാലിശ്ശേരി എസ് എച്ച് ഒ  ഇൻസ്പെക്ടർ കെ.സി വിനു ഉദ്ഘാടനം ചെയ്തു.ചിത്രകല അധ്യാപകൻ കൂടിയായ ബാലൻ മാഷ്,മോട്ടിവേഷണൽ ട്രയിനർ പ്രസാദ് എന്നിവർ 'പരീക്ഷയെ സമ്മർദ്ദമില്ലാതെ എങ്ങനെ സമീപിയ്ക്കാം'എന്ന വിഷയത്തിൽ പ്രചോദനാത്മകമായ ടിപ്സുകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.വിദ്യാർത്ഥിനി സുമിഷ നന്ദി രേഖപ്പെടുത്തി.