29 March 2024 Friday

കമ്മൽ വാങ്ങാൻ കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് :മാതൃകയാക്കാം കുരുന്നിനെ

ckmnews

 പടിഞ്ഞാറങ്ങാടി:കാതുകുത്തി കാതിലിടാൻ മാറ്റി വെച്ച കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുഞ്ഞു അഥീന. അരിക്കാട് ജിഎൽപി സ്കൂൾ എൽകെജി വിദ്യാർത്ഥിനിയാണ് തൻ്റെ കമ്മൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് വി സുജാത ഏറ്റുവാങ്ങി. എൻജിഒ യൂണിയൻ വയനാട് ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ വിപി സുബ്രമണ്യൻ്റെയും വട്ടംകുളം ജിഎൽപി സ്കൂൾ അധ്യാപിക മഞ്ജുള യുടെയും മകളാണ് ഈ മിടുക്കി. ഇരുവരും തങ്ങളുടെ ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്.വട്ടംകുളം സ്‌കൂൾ അദ്ധ്യാപികയുടെ മകൾ ആണ്