19 April 2024 Friday

എറണാംകുളത്ത് തൃത്താലയിലെയും ,തൃശൂർ ജില്ലയിലെ 3 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പ്രചരണ പോസ്റ്ററുകൾ

ckmnews

എറണാംകുളത്ത് തൃത്താലയിലെയും ,തൃശൂർ ജില്ലയിലെ 3 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പ്രചരണ പോസ്റ്ററുകൾ  


ചങ്ങരംകുളം: :തെരഞ്ഞെടുപ്പ് ചൂട്  സാധാരണ അതാത് നിയോജക മണ്ഡലങ്ങളിൽ  കാണാറെങ്കിലും കേരളത്തിലെ വലിയ വ്യാപാര കേന്ദ്രമായ എറണാകുളത്തെ തെരുവുകളിൽ തൃത്താല ഉൾപ്പെടെയുള്ള  നാലു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ  പ്രചരണ പോസ്റ്ററുകൾ വേറിട്ട കാഴ്ചയാകുന്നു.എറണാകുളത്തെ  ബോഡ് വേ ലെയിനിലെ  , മേത്തർ ബസ്സാർ , കോളുത്തറ ബസ്സാർ  ,കോർപ്പറേഷൻ ബസ്സാർ , മാർക്കറ്റ് റോഡ് , ജ്യൂസ് സ്ട്രീറ്റ് എന്നിടങ്ങളിലാണ് അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചരണം പോസ്റ്ററുകൾ കൗതുകവും ചർച്ചയുമാകുന്നത്.ഇവിടുത്തെ കച്ചവടക്കാരിൽ തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി സ്വദേശികൾ ധാരാളമായുണ്ട്.തൃത്താലക്ക് പുറമെ   തൃശൂർ ജില്ലയിലെ കുന്നംകുളം ,വടക്കാഞ്ചേരി , ചേലക്കര  മണ്ഡലങ്ങളിലും മറ്റുള്ളവർക്ക്  എറണാകുളം മണ്ഡലത്തിലുമാണ്  വോട്ടുകൾ ഉള്ളത്.തൃത്താല ഇടത് സ്ഥാനാർത്ഥി 

എം.ബി രാജേഷ് , വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി , ചേലക്കര കെ രാധാകൃഷ്ണൻ , കുന്നംകുളം എ.സി.മൊയ്തീൻ ,എറണാകുളം ഷാജി ജോർജ് എന്നിവരുടെ ചിത്രവും ചിഹ്നവും  എറണാകുളത്തെ വിവിധ ബസ്സാറുകളിലെ  ചുമരുകളിൽ പതിച്ചിരിക്കുന്നത്.കച്ചവടക്കാരുടെ സംഘടനയായ കെ. ഡി എഫ് ഇ സംഘടനയുടെ നേതൃത്വത്തിലാണ്  ഇടത്പക്ഷ മുന്നണിക്ക് മിന്നുന്ന ജയം ഉറപ്പാക്കുവാൻ പഴുതടച്ചു പ്രചാരണം നടത്തുന്നത്.കച്ചവടതിരക്കിനു ശേഷം രാത്രി സമയങ്ങളിലാണ്  സംഘടന പ്രവർത്തകർ  പ്രചരണത്തിന് ഇറങ്ങുന്നത്.കെഡിഎഫ് ഇ പ്രസിഡൻ്റ് രാജേഷ് രാഘവൻ കുന്നംകുളം , സെക്രട്ടറി ജെയ്മോൻ പഴഞ്ഞി , ട്രഷറർ റോയ് മോൻ വി.വി അക്കിക്കാവ്  , മുത്തലീബ് അയിന്നൂർ  , ജെയിസൺ  ചാലിശ്ശേരി ,  വർഗ്ഗീസ് കല്ലുപുറം ,ജിനോ കേച്ചേരി  എന്നിവരാണ് നേതൃത്വം നൽകി.