29 March 2024 Friday

യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം പരിഗണിക്കണം:മലബാർ ഡെവലപ്മെന്റ് കൗൺസിൽ

ckmnews

യുക്രൈനിൽ നിന്നും തിരിച്ചെത്തിയ  വിദ്യാർത്ഥികളുടെ  തുടർപഠനം  പരിഗണിക്കണം:മലബാർ ഡെവലപ്മെന്റ് കൗൺസിൽ 


ചാലിശ്ശേരി:ഉക്രൈൻ യുദ്ധം മൂലം പഠനം പൂർത്തീകരിക്കാനാവാതെവഴിയിലുപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് തുടർ പഠന സൗകര്യം  ഏർപ്പെടുത്തണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.ഇതുമായി ബന്ധപ്പെട്ടു ഒരുമാസം മുൻപ് തന്നെ കൌൺസിൽ മുഖ്യമന്ത്രിക്കും നോർക്കക്കും കത്തയച്ചിരുന്നു.വിദ്യാർത്ഥികൾക്ക്   തുടർപഠനത്തിന് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ മലബാർ ഡെവലപ്മെന്റ് കൌൺസിൽ  സ്വാഗതം ചെയ്തു. എന്നാൽ മെഡിക്കൽ വിദ്യാർഥികളുടെ തുടർ പഠനത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.വിദ്യാർത്ഥികളെ നിലവിൽ ഒഴിവുള്ള സീറ്റുകളിൽ പരിഗണിക്കണം എന്ന് നിർദേശിച്ച് ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങൾക്ക് കത്തയച്ച സാഹചര്യത്തിൽ  മലബാർ ഡെവലൊപ്മെന്റ്  മുൻപോട്ടു വെച്ച ആവശ്യം വളരെ പ്രാധാന്യമാണ്.യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് സുരക്ഷിതമായി  ജന്മനാട്ടിലെത്തിയ ചാലിശേരി മൂലേപ്പാട്ട് കൊള്ളന്നൂർ വീട്ടിലെ സഹോദരങ്ങളായ ക്രിസ്റ്റിൻ ജയിംസ്,  കാതറിൻ ജയിംസ് എന്നിവരെ  മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ ചാക്കുണ്ണി സന്ദർശിച്ചു.യുദ്ധമുഖത്തെ മിസൈലുകളുടെയും വെടിയൊച്ചകളുടേയും മധ്യത്തിൽ നിന്നാണ്   സുരക്ഷിതമായി ജേഷ്ഠനും അനുജത്തിയും  ദുരിതങ്ങളുടെ  നാളുകൾക്ക് വിട നൽകി  കഴിഞ്ഞ മാസം ആറിന് ജന്മനാടായ പാലക്കാട് ചാലിശേരിയിലെത്തിയത്.

 ഒഡേസ നാഷണൽ മെഡിക്കൽ സർവ്വകലാശാലയിൽ അവസാന വർഷ വിദ്യാർത്ഥിയാണ് ക്രിസ്റ്റ്യൻ ജയിംസ്.  ഹർഖീവ്  വി.എൻ കറാസിൻ മെഡിക്കൽ സർവ്വകലാശാലയിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് സഹോദരി.വീട്ടിലെത്തിയ കൗൺസിൽ ഭാരവാഹികളെ    മാതാപിതാക്കളായ കൊള്ളന്നൂർ വിജി ഭാര്യ റിനി എന്നിവർ ചേർന്ന്    സ്വീകരിച്ചു. ക്രിസ്റ്റിൻ , കാതറിൻ എന്നിവരുമായി യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കിട്ടു.കുട്ടികൾ സുരക്ഷിതമായി എത്തുന്നതുവരെ മാതാപിതാക്കൾ അനുഭവിച്ച  മനോവിഷമം പങ്കുവെച്ചു.   ഇരുവർക്കും ഉപഹാരങ്ങളും മധുരവും നൽകിയാണ് അവർ മടങ്ങിയത്.തങ്ങളുടെ വസതിയിലെത്തി സന്ദർശിച്ചതിനും,വിവരങ്ങൾ ആരാഞ്ഞതിനും, ആശ്വസിപ്പിച്ചതിനും  കൗൺസിൽ ഭാരവാഹികളെ  അവർ നന്ദി അറിയിച്ചു.