23 April 2024 Tuesday

വിരമിക്കുന്ന ചാലിശേരി സഹകരണ ബാങ്ക് സെക്രട്ടറി, അസി.സെക്രട്ടറി എന്നിവർക്ക് യാത്രയയപ്പ് നൽകി

ckmnews

വിരമിക്കുന്ന ചാലിശേരി സഹകരണ ബാങ്ക് സെക്രട്ടറി, അസി.സെക്രട്ടറി എന്നിവർക്ക് യാത്രയയപ്പ് നൽകി

      

ചങ്ങരംകുളം:ചാലിശേരി സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന സെക്രട്ടറിക്കും ടി.ഗംഗാധരൻ  ,അസി.സെക്രട്ടറിക്കും ഇ.എൻ നീലകണ്ഠൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.സമ്മേളനം ബാങ്ക് പ്രസിഡന്റ്‌ വി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ്‌ വിജയകുമാരി ടീച്ചർ അധ്യക്ഷനായി.വിരമിക്കുന്ന സെക്രട്ടറി ടി  ഗംഗാധരന് എ.എം . അബ്ദുള്ള കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി

ഇ.എൻ നീലകണ്ഠന് വി.കെ  സുബ്രഹ്മണ്യൻ എന്നിവർ ഉപഹാരങ്ങൾ നൽകി.ശശി മാസ്റ്റർ ,  പി. അനീഷ്, എന്നിവർ സംസാരിച്ചു.സെക്രട്ടറി ഇൻ ചാർജ് വി.കെ പുഷ്പാകരൻ സ്വാഗതവും, വേണു കുറുപ്പത്ത് നന്ദിയും പറഞ്ഞു.