26 April 2024 Friday

ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ ഗണിതലാബ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഗണിതലാബ് പദ്ധതിക്ക് തുടക്കമായി.യുപി. വിഭാഗം വിദ്യാർത്ഥികൾക്ക്  കളികളിലൂടെയും മറ്റ് ആകർഷകമായ  പ്രവർത്തനങ്ങളിലൂടെയും  ഗണിതപഠനം കൂടുതൽ ലളിതമാക്കുകയാണ്  ഗണിതലാബ്പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഉദ്ഘാടനം വാർഡ്‌മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ നിഷ അജിത്കുമാർ , പി.ടി.എ. പ്രസിഡന്റ് പി. കെ.കിഷോർ എന്നിവർ ചേർന്ന് നിർവഹിച്ചു.സ്കൂൾ പ്രധാനദ്ധ്യാപിക ടി. എസ്.ദേവിക ,  അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു