08 May 2024 Wednesday

ഐ എ എം ഇ പാലക്കാട്‌ സോൺ ആർട്ടോറിയം എസ് എ വേൾഡ് സ്കൂളിന് രണ്ടാം സ്ഥാനം

ckmnews

 


പടിഞ്ഞാറങ്ങാടി: മോളൂർ ഇസ്ലാമിക്‌ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ഐ എ എം ഇ പാലക്കാട്‌ സോൺ ആർട്ടോറിയത്തിൽ 1430 പോയിന്റ് നേടി പറക്കുളം എസ് എ വേൾഡ് സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പത്തോളം സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം മത്സരാർത്ഥികൾ മാറ്റുരച്ച കലാമേളയിലാണ് എസ് എ സ്കൂൾ ഈ നേട്ടം കൈവരിച്ചത്.