24 April 2024 Wednesday

കൂറ്റനാട് പൂരം കാണാനെത്തിയ വാവനൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കൂറ്റനാട് പൂരം കാണാനെത്തിയ വാവനൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


കൂറ്റനാട്:എളവാതുക്കൽ ക്ഷേത്രത്തിലെ പൂരം കാണാനെത്തിയ ആളെ  സമീപത്തെ പറമ്പിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.വാവനൂർ സ്വദേശി മണി(50)ആണ് കിണറ്റിൽ വീണ് മരിച്ചത്.രാത്രി ഏഴരയോടെ ആയിരുന്നു ഒരാൾ കിണറ്റിൽ വീണതായി അഭ്യൂഹം പരന്നത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്സ് സ്ഥലത്തെത്തി രാത്രി എട്ടരയോടെ മൃതദേഹം പുറത്തെടുത്തു.