04 May 2024 Saturday

കുടുംബാരോഗ്യ കേന്ദ്രത്തിലും പോലീസ് സ്റ്റേഷനിലും കുടിവെള്ള ഫില്‍ട്ടര്‍ സ്ഥാപിച്ചു

ckmnews


തൃത്താല: പൊതുകേന്ദ്രങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലും തൃത്താല പോലീസ് സ്‌റ്റേഷനിലും എസ് വൈ എസ് തൃത്താല സോണ്‍ സാന്ത്വനം വകുപ്പ് കുടിവെള്ള ഫില്‍ട്ടര്‍ സ്ഥാപിച്ചു. ശനിയാഴ്ച കാലത്ത് 11ന് പറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫില്‍ട്ടര്‍ തൃത്താല എസ്‌ഐ എസ്. അനീഷ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് അഹ്‌സനി ആനക്കര സന്ദേശപ്രഭാഷണം നടത്തി. ഡോ. ഫസല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ ഷമീര്‍ അലി സംസാരിച്ചു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അഹ്‌സനി അദ്ധ്യക്ഷനായി. എസ് എം എ ജില്ലാ സെക്രട്ടറി കുഞ്ഞാപ്പ ഹാജി, മുസ്‌ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് സി. അബ്ദുല്‍ കബീര്‍ അഹ്‌സനി, ജൂനിയര്‍ ഹെല്‍ത്ത് ഓഫീസര്‍ സൈനുദ്ദീന്‍, മുസ്തഫ അഹ്‌സനി, നിസാര്‍ കക്കാട്ടിരി സംബന്ധിച്ചു. ഉച്ചക്ക് 12 മണിക്ക് തൃത്താല സ്‌റ്റേഷനിലെ ഫില്‍ട്ടര്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് അഹ്‌സനി ആനക്കര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ അഹ്‌സനി അദ്ധ്യക്ഷനായി. തൃത്താല എസ്‌ഐ എ. അനീഷ്, എസ് വൈ എസ് സോണ്‍ സാന്ത്വനം സെക്രട്ടറി അന്‍വര്‍ മിസ്ബാഹി, ബാബു ഹാജി തൃത്താല, ഖലീല്‍ തൃത്താല, കെ. ഷബീര്‍ സംബന്ധിച്ചു. ഫോട്ടോ: 1) പറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എസ് വൈ എസ് സ്ഥാപിച്ച കുടിവെള്ള ഫില്‍ട്ടറിന്റെ ഉദ്ഘാടനം തൃത്താല എസ്‌ഐ എസ്. അനീഷ് നിര്‍വഹിക്കുന്നു. 2) പറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എസ് വൈ എസ് സ്ഥാപിച്ച കുടിവെള്ള ഫില്‍ട്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് തൃത്താല എസ്‌ഐ എസ്. അനീഷ് സംസാരിക്കുന്നു. 3) തൃത്താല പോലീസ് സ്‌റ്റേഷനിലെ കുടിവെള്ള ഫില്‍ട്ടര്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് അഹ്‌സനി ആനക്കര ഉദ്ഘാടനം ചെയ്യുന്നു. 4) തൃത്താല പോലീസ് സ്‌റ്റേഷനില്‍ കുടിവെള്ള ഫില്‍ട്ടര്‍ ഉദ്ഘാടനം ചെയ്ത് എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് അഹ്‌സനി ആനക്കര സംസാരിക്കുന്നു.