11 May 2024 Saturday

ചാലിശേരിയിൽ സെമിത്തേരി ഗെയിറ്റ് പൂട്ടിയിട്ടു:യാക്കോബായ വിശ്വാസികൾ ഗെയിറ്റിന് പുറത്ത് പ്രാർത്ഥന നടത്തി.

ckmnews

ചാലിശേരിയിൽ

സെമിത്തേരി ഗെയിറ്റ് പൂട്ടിയിട്ടു:യാക്കോബായ വിശ്വാസികൾ ഗെയിറ്റിന് പുറത്ത് പ്രാർത്ഥന നടത്തി.


ചങ്ങരംകുളം:ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഇടവക വിശ്വാസികൾക്ക്  സെമിത്തേരിയിലേക്ക്  പ്രവേശിക്കുന്നത് മെത്രാൻകക്ഷി വിഭാഗം ഗെയ്റ്റ് പൂട്ടിയിട്ടു തടഞ്ഞു.ഞായറാഴ്ച രാവിലെ  സുറിയാനി ചാപ്പലിൽ കുർബ്ബാനക്കുശേഷമാണ്  പതിവായി  യാക്കോബായ വിശ്വാസികൾ കൾ അവരുടെ മാതാ- പിതാക്കൾ,സഹോദരങ്ങൾ എന്നിവരെ  അടക്കം ചെയ്ത സെമിത്തേരിയിലെ കല്ലറകളിലേക്ക് പ്രാർത്ഥിക്കാനായി  എത്തിയത്.പള്ളിയിൽ നിന്ന് സെമിത്തേരിയിലേക്ക് പ്രവേശിക്കുന്ന നാലു ഗേറ്റുകൾ ഓർത്തഡോക്സ് വിഭാഗം താഴിട്ട് പൂട്ടി യാക്കോബായ വിശ്വാസികളുടെ  പ്രവേശനം തടയുകയായിരുന്നു.സെമിത്തേരിയിലേക്ക്  പ്രവേശിക്കുവാൻ ദൂരിപക്ഷം വിശ്വാസികൾക്ക്  കഴിയാതിരുന്നതിനാൽ ഗെയിറ്റിനു പുറത്ത് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന നടത്തി  വിശ്വാസികൾ മടങ്ങി. 2020 ആഗസ്റ്റിലാണ്  മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ പുറത്താക്കി മെത്രാൻ കക്ഷി വിഭാഗം പള്ളി പിടിച്ചെടുത്തത്.കഴിഞ്ഞ ജൂണിൽ ഇടവകാംഗവും വികാരിയുമായ  ഫാ.ജെയിംസ് ഡേവീഡ് കശീശയുടെ അടക്കം മെത്രാൻ കക്ഷി വിഭാഗം എതിർത്തതിനെ തുടർന്ന്  ജലപീരങ്കി , ഫയർഫോഴസ്  തുടങ്ങി വൻ പോലീസ് സനാഹത്തോടെയാണ് അടക്കം ചെയ്തത്.മാസങ്ങൾക്കുമുമ്പ്   മറുവിഭാഗം സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നത് ഇരുമ്പു നെറ്റ് കെട്ടി തടഞ്ഞിരുന്നു.ഷൊർണൂർ  ഡിവൈഎസ്പിയുടെ നിർദേശത്തെ തുടർന്ന്  ഞായറാഴ്ചകളിൽ  ഇടവക വിശ്വാസികളെല്ലാം പ്രവേശിക്കുന്നതിന് തടസമുണ്ടാകരുതെന്ന് നിർദ്ദേശത്തെത്തുടർന്ന് താഴിട്ട് പൂട്ടുന്നത് ഒഴിവാക്കിയിരുന്നു.സെമിത്തേരിയിൽ പൂർവ്വീകരുടെ കല്ലറകളിൽ  വിശ്വാസികളെ പ്രവേശിപ്പിക്കാതെ  ഗെയ്റ്റ് പൂട്ടിയിട്ട സംഭവത്തിൽ ഇടവക വികാരി ഫാ. ജെക്കബ് കക്കാട്ട് , ട്രസ്റ്റി സി.യു. ശലമോൻ ,  സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരും മാനേജിംഗ് കമ്മറ്റിയംഗങ്ങളും , വിശ്വാസികളും  പ്രതിക്ഷേധിച്ചു.സംഭവത്തിൽ ചാലിശേരി പോലീസിൽ പരാതി നൽകി.