08 May 2024 Wednesday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ തുടങ്ങി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ തുടങ്ങി 


ചാലിശ്ശേരി  സെന്റ് പീറ്റേഴ്സ് ആന്റ്  സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ  വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന്   തുടക്കമായി. വെള്ളിയാഴ്ച രാവിലെ  ഫാ. ജേക്കബ് നെടുവേലി പുത്തൻപുരയിൽ കോറെപ്പിസ്കോപ്പ വിശുദ്ധ കുർബ്ബാനക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ സഹകാർമ്മികത്വം വഹിച്ചു മധ്യസ്ഥത പ്രാർത്ഥന , പെരുന്നാൾ  സന്ദേശവും , എട്ടു ദിവസവും  നടക്കുന്ന പ്രാർത്ഥന ഗോപുരത്തിനു തുടക്കമായി  ഫാ.എം.ടി .കുര്യാച്ചൻ കോറെപ്പിസ്കോപ്പ പകൽ ധ്യാനയോഗത്തിന് നേതൃത്വം  നൽകി.വൈകീട്ട്  സന്ധ്യാ പ്രാർത്ഥനക്ക് ശേഷം  41 മത് എട്ടുനോമ്പ് സുവിശേഷ യോഗത്തിൽ  ഫാ. ജിനുപള്ളിപ്പാട്ട് വചന സന്ദേശം നൽകി

 ശനിയാഴ്ച രാവിലെ എട്ടിന് കുർബ്ബാന, 10.30 ന് ധ്യാനം , രാത്രിയിൽ ഫാ. ജീസൺപോൾ വചന സന്ദേശം നൽകും ഞായറാഴ്ച  രാവിലെ മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത കുർബ്ബാന അർപ്പിക്കും അനുസ്മരണ സമ്മേളനവും രാത്രിയിൽ ഫാ. മാത്യൂസ് ഈരാളിൽ വചനപ്രഘോഷണം നടത്തും എട്ടിന് പെരുന്നാൾ സമാപിക്കും.