23 April 2024 Tuesday

ചാലിശ്ശേരി പൂര വാണിഭത്തോട് അനുബന്ധിച്ച് ചാലിശ്ശേരി പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ckmnews

ചാലിശ്ശേരി പൂര വാണിഭത്തോട് അനുബന്ധിച്ച് ചാലിശ്ശേരി പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി


ചാലിശ്ശേരി : മുലയം പറമ്പത്ത് കാവ് പൂരം വാണിഭത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെ ഭാഗികമായും ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മുതൽ രാത്രി പത്ത് വരെ പൂർണ്ണമായും കൂറ്റനാട് - ചാലിശ്ശേരി പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചാലിശ്ശേരി പോലീസ് അറിയിച്ചു.  പട്ടാമ്പി, തൃത്താല ഭാഗങ്ങളിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൂറ്റനാട് ബസ് സ്റ്റാൻ്റിന് മുൻവശത്തെ പെരിങ്ങോട് റോഡിലൂടെ ഒറ്റപ്പിലാവ് വഴി കടന്ന് പോവണം. പെരുമ്പിലാവ്, കുന്നംകുളം ഭാഗങ്ങളിൽ നിന്നും തൃത്താല, പട്ടാമ്പി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഒറ്റപ്പിലാവിൽ നിന്നും പെരിങ്ങോട് - കൂറ്റനാട് വഴി കടന്ന് പോവണം.