29 March 2024 Friday

ചക്ക പറിക്കുന്നതിനിടെ മതിലിൽ നിന്നും തെന്നി വീണ് കൂനംമൂച്ചി സ്വദേശി മരിച്ചു

ckmnews


ചങ്ങരംകുളം:ചക്ക പറിക്കുന്നതിനിടെ മതിലിൽ നിന്നും തെന്നി വീണ് കൂനംമൂച്ചി സ്വദേശി മരിച്ചു.കപ്പൂർ, കൂനമൂച്ചി സ്വദേശി അച്ചാരത്ത് മുഹമ്മദ് അലി(60)യാണ് മരിച്ചത്.വെള്ളിയാഴ്ച്ച രാവിലെയാണ് നാട്ടുകാരെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. രാവിലെ ഒമ്പത് മണിയോടെ തന്റെ വീട്ടുപറമ്പിലെ പ്ലാവിൽ നിന്നും ചക്ക ഇടാനായി തൊട്ടടുത്ത മതിലിൽ കയറി ഇറങ്ങുന്നതിനിടെ തെന്നി വീഴുകയായിരുന്നു.മതിലിൽ ഉണ്ടായിരുന്ന കോൺക്രീറ്റ് ഭാഗം തലയിൽ തറക്കുകയും, തലക്ക് സാരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.