24 April 2024 Wednesday

ചാലിശേരിയിൽ വൈദ്യുതി പോസ്റ്റിൽ ലോറിയിടിച്ചു:വൻ ദുരന്തം ഒഴിവായി.

ckmnews

ചാലിശേരിയിൽ 

വൈദ്യുതി പോസ്റ്റിൽ ലോറിയിടിച്ചു:വൻ ദുരന്തം ഒഴിവായി.


ചാലിശേരി ചങ്ങരംകുളം പാതയിൽ  ഗവ: എൽ.പി സ്കൂളിന് സമീപം ഞായറാഴ്ച രാവിലെ വൈദ്യുതി പോസ്റ്റിൽ ടോറസ് ലോറി ഇടിച്ച് വൻ  അപകടം ഒഴിവായി.ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് മൂന്ന് വശത്തേക്ക് പോകുന്ന ലൈനുകളിൽ നിന്ന്   തീപ്പൊരികളും വലിയ ശബ്ദവും ഉണ്ടായി . വൈദ്യുതി ലൈനുകൾ  താഴെ വീഴുകയും ചെയ്തു.ഗവ: ഹയർ സെക്കണ്ടറി സ്കൂൾ , എൽ.പി സ്കൂൾ , സ്വകാര്യ ട്യൂഷൻ സെന്റർ എന്നിടങ്ങളിലേക്ക് ധാരാളം വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന പാതയാണിത്.ഞായറാഴ്ചയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.ചാലിശേരി പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം ഒഴിവാക്കി .ഉച്ചയോടുകൂടി തകരാർ പരിഹരിച്ച്  വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.കെ.എസ് ഇ.ബി സബ്  എൻജിനയർ ഷമീമ് സി , കെഎസ്ഇബി ജീവനക്കാരയാ ജോസ് സി.ഐ , സുജീഷ് , ഹംസ ,താഹിർ , രതീഷ് , മമ്മുട്ടി , സുബ്രഹ്മണൻ എന്നിവർ  നേതൃത്വം നൽകി.