19 April 2024 Friday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 1992-93 ബാച്ച് പുതുവർഷം ആഘോഷിച്ചു

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ

1992-93 ബാച്ച് 

പുതുവർഷം ആഘോഷിച്ചു


ചങ്ങരംകുളം:  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 1992-93 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ   സ്കൂളിൽ വെച്ച് പുതുവർഷം  ആഘോഷിച്ചു.പൂർവ്വ വിദ്യാർത്ഥികൾ അക്ഷര മുറ്റത്തെ ആദ്യ കാല ഓർമ്മകൾ  സ്കൂൾ മരച്ചുവട്ടിലിരുന്ന് ഓർത്തെടുത്തു. ക്ലാസ് മുറിയിൽ  ഇരുന്ന് കേക്ക് മുറിച്ച് എല്ലാവരും  മധുരം പങ്കിട്ടു.ചടങ്ങിൽ 2022 വർഷത്തിലേക്ക്  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ് നവാസ് വി.എം  , വൈസ് പ്രസിഡൻറുമാരായി മുരളീധരൻ ,ഷെമീറ എ എം ,ജനറൽ സെക്രട്ടറി സ്മിത സി.കെ ,ട്രഷറർ സോമൻ കെ.സി ജോയിന്റ് സെക്രട്ടറിമാരായി രതീഷ് വി.കെ.ഷാജി മോനായി.കോഡിനേറ്റർമാരായി  രാജേഷ് ടി ആർ , നൗഷാദ് എ.കെ എന്നിവരെ തെരഞ്ഞെടുത്തു.പുതുവർഷ പരിപാടിക്ക് നവാസ് വി.എം ,രാജേഷ് ടി ആർ  ,നൗഷാദ് എ കെ , സ്മിത സി.കെ , സെബിന എം.എ ,ലിഷ ജോൺ എന്നിവർ നേതൃത്വം നൽകി.