28 March 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത് ലോക്ക് ഡൗൺ , കർശന നിയന്ത്രണം

ckmnews

പച്ചക്കറി,പലചരക്ക് കടകൾ മാത്രം ബുധൻ 

രാവിലെ 9 മുതൽ വൈകിട്ട്  5 വരെ തുറക്കാം


ചങ്ങരംകുളം: പട്ടാമ്പി മൽസ്യ മാർക്കറ്റിലുണ്ടായ കോവിഡ് വ്യാപനം കണക്കിലെടുത്ത്  ചാലിശ്ശേരി പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ചൊവ്വാഴ്ച   നിലവിൽ വന്നു.പഞ്ചായത്തും ,ആരോഗ്യ വകുപ്പും ,പോലീസും സുരക്ഷ കർശനമാക്കി.ചൊവാഴ്ച പഞ്ചായത്ത് പരിധിയിൽ മെഡിക്കൽ സ്റ്റോറുകൾ , മെഡിക്കൽ ലാബുകൾ തുറന്ന് പ്രവർത്തിച്ചു.ചാലിശ്ശേരി അങ്ങാടിയിലെ അടക്കാ മാർക്കറ്റുകൾ ഉൾപ്പെടെ മറ്റു കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടന്നു.വിജനമായ

റോഡുകളിൽ ചില ഇരുചക്രവാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങളൊന്നും തന്നെ ഓടിയില്ല.പഞ്ചായത്ത് പരിധിയിൽ ചാലിശ്ശേരി എസ്.എച്ച് ഒ എ.പ്രതാപ് , എസ്.ഐ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ  പോലീസ്  കർശന സുരക്ഷ  നിയന്ത്രണം ഒരുക്കി.പാലക്കാട് ,മലപ്പുറം ,തൃശൂർ ജില്ലാതിർത്തികളിൽ ബാരിക്കേഡ് വെച്ച്  വാഹന പരിശോധന കർശനമാക്കി.മാസ്ക് ധരിക്കാത്തവരേയും , അനാവശ്യമായി കൂട്ടം കൂടുന്നവർക്കെതിരെ   നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ബുധനാഴ്ച  പഞ്ചായത്ത് പരിധിയിൽ രാവിലെ ഒമ്പത്  മുതൽ വൈകിട്ട്  5  വരെ പച്ചക്കറി , പലചരക്ക് കടകളിൽ സാമൂഹ്യ അകലവും സുരക്ഷയും ഒരുക്കി  വിൽപന നടത്താം.മറ്റു വ്യാപാര സ്ഥാപനങ്ങളൊന്നും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടണമെന്നും ജനമൈത്രി പോലീസ് വാഹനത്തിൽ അനൗൺസ്മെൻ്റ് നടത്തി.തിങ്കളാഴ്ച പഞ്ചായത്തിൽ  നടന്ന ആൻ്റിജൻ ടെസ്റ്റിൽ  ഒരു മീൻ കച്ചവടക്കാരനെ പോസ്റ്റീവെന്ന് കണ്ടത്തി പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.പട്ടാമ്പി മാർക്കറ്റുമായി ബന്ധപ്പെട്ട് രണ്ട് പേർക്ക്  കോവിഡ് പോസ്റ്റീവായിരുന്നു.കോവിഡ് പ്രതിരോധ പ്രവൃത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും, സംഘടനകളുടേയും , ജനങ്ങളുടേയും സഹകരണവേണമെന്ന് പ്രസിഡൻ്റ് അക്ബർ ഫൈസൽ അഭ്യർത്ഥിച്ചു.