08 May 2024 Wednesday

കൊപ്പം ദേശോത്സവത്തിനിടെ ഉണ്ടായ സംഘർഷം; 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ckmnews


പാലക്കാട്: കൊപ്പത്തെ തല്ലുമാലയിൽ കേസെടുത്ത് പൊലീസ്. കൊപ്പം ദേശോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് ദേശോത്സവത്തിൻ്റെ ഗജ സംഗമത്തിനിടെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.