08 May 2024 Wednesday

പാലക്കാട്‌ ജില്ലാ ബി ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ' വർണ്ണന കുമരനെല്ലൂർ ജേതാക്കൾ

ckmnews

പാലക്കാട്‌ ജില്ലാ ബി ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ' വർണ്ണന കുമരനെല്ലൂർ ജേതാക്കൾ 


കുമരനല്ലൂർ:പാലക്കാട്‌ ജില്ലാ ഫുട്ബോൾ അസോസിയേഷൻ നുറാണി ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തിയ പാലക്കാട്‌ ജില്ല ബി ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കുമരനെല്ലൂർ വർണ്ണന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ജേതാക്കളായി.ഇതോടെ അടുത്ത വർഷം നടക്കുന്ന പാലക്കാട്‌ ജില്ല എ ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ യോഗ്യത നേടുകയും ചെയ്തു.അഞ്ച് കളികളിൽ നാല് വിജയവും ഒരു സമനിലയും അടക്കം പതിമുന്ന് പോയിന്റ് നേടിയാണ് വർണ്ണന ചാമ്പ്യൻമാർ ആയത്.പത്ത് പോയിന്റുമായി പ്രവീൺ ചാക്കോ അക്കാദമി ലീഗിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എഫ് തെർട്ടി അക്കാദമി,ഹഡേഴ്സ്  എഫ് സി, പാലക്കാട്‌ ജില്ല പോലീസ് എഫ് സി , പ്രവീൺ ചാക്കോ എഫ് എ , യുണൈറ്റഡ് എഫ് സി എന്നി ടീമുകളെ പിന്തള്ളിയാണ് 

വർണ്ണന ബി ഡിവിഷൻ ചാമ്പ്യൻഷിപ്പും അടുത്ത വർഷത്തെ എ ഡിവിഷൻ യോഗ്യതയും സ്വന്തമാക്കിയത്.അഞ്ച് കളികളിൽ നിന്ന് ഇരുമ്പത്തി ഒന്ന് ഗോളുകൾ അടിച്ചുകുട്ടിയപ്പോൾ എട്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്.രണ്ടായിരത്തി ഒൻപത് മുതൽ എൻ വി യഹ്‌യ,മുസ്തഫ കെ അസിസ് വി കെ,കൃഷ്ണ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ കുമരനെല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച കുമരനെല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്റർ (കെ എഫ് ടി സി) യിലെ രണ്ടാമത് ബാച്ചിലെ പതിനഞ്ച് കുട്ടികൾ ആണ് ഈ വർഷം വർണ്ണന കുമരനെല്ലൂരിന് വേണ്ടി ബി ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബൂട്ട് കെട്ടിയത് എന്നതും വിജയത്തിന് മാറ്റ് കൂട്ടുന്നു. കെ എഫ് ടി സി ലെ ആദ്യ ബാച്ചിലെ വൈശാഖ് ടി വി യാണ് ടീം ക്യാപ്റ്റൻ കൂടാതെ ഷഫീഖ് കെ എൻ, യദു കൃഷ്ണൻ സീനിയർ കളിക്കാരൻ മുൻ കേരള വർമ്മ കോളേജ് താരം വിഷ്‌ണു, മുൻ ചന്ദ്നി എഫ് സി കോഴിക്കോട് താരം രഗീഷ് ,മുൻ കേരള അണ്ടർ ഇരുപത് താരം റംഷാദ് ചലിശ്ശേരി എന്നിവരാണ് ടീമിലെ സീനിയർ താരങ്ങൾ. എട്ട് ഗോളുകളുമായി കെ പി മുനീസ് ആണ് ടീമിന്റെ ടോപ്പ് സ്കോറർ. എ ഐ എഫ് എഫ്  ഡി ലൈസൻസ് കോച്ചും കെ എഫ് എ എക്സിക്യൂട്ടീവ് മെമ്പറുമായ യഹ്‌യ എൻ വി യാണ് ടീമിന്റെ മുഖ്യ പരിശീലകൻ,അർജുൻ മാങ്ങാശ്ശേരി, അഷറഫ് പി ടി വെള്ളാളൂർ എന്നിവരാണ് ടീമിന്റെ സഹ പരിശീലകർ, മുസ്തഫ കെ ആണ് ടീം മാനേജർ.