25 April 2024 Thursday

പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം; 10 ദിവസത്തെ പഴക്കം

ckmnews

പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം; 10 ദിവസത്തെ പഴക്കം


പാലക്കാട്∙ പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. പത്ത് ദിവസത്തോളം പഴക്കമുണ്ട്. 50 വയസ്സോളം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മരിച്ചതാരാണെന്നു തിരിച്ചറിയാനായിട്ടില്ല.


പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേയ്ക്കാൻ എത്തിയവരാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയെന്നു പൊലീസ് അറിയിച്ചു.