26 April 2024 Friday

പഞ്ചായത്ത്‌ ഓഫീസിലേക്കും കൃഷി ഭവനിലേക്കും പ്രതിഷേധം സംഘടിപ്പിച്ചു

ckmnews


ചാലിശ്ശേരി:പിണറായി സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ ബിജെപി  ചാലിശ്ശേരി പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്കും കൃഷി ഭവനിലേക്കുമായി ട്രാക്ടറുകൾ അണിനിരത്തി കർഷക മാർച്ച് നടത്തി.ബിജെപി ജില്ല പ്രസിഡന്റ്‌ കെ എം ഹരിദാസ് നിർവഹിച്ചു.നെൽ കർഷകർക്ക് നെല്ല് സംഭരണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വില നൽകാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകെടാണ് എന്ന് ബിജെപി ആരോപിച്ചു.ബിജെപി ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശിവശങ്കരൻ കെ അധ്യക്ഷത വഹിച്ച യോഗത്തിൽ രതീഷ് തണ്ണീർക്കോട്, കെ സി കുഞ്ഞൻ, ചന്ദ്രമോഹൻ, സുരേഷ് ചാലിശ്ശേരി, അജി പാലക്കൽ പീടിക, ബാലൻ  പട്ടിശ്ശേരി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു