24 April 2024 Wednesday

ചാലിശേരി പൂരത്തിന് വിപുലമായ മുന്നൊരുക്കങ്ങൾ:യോഗം ചേർന്നു

ckmnews


ചങ്ങരംകുളം:ചാലിശേരി ശ്രീമൂലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന്  വേണ്ടി വിപുലമായ മുന്നൊരുക്ക യോഗം ചേർന്നു.യോഗത്തിൽ കേന്ദ്ര പൂരാഘോഷ കമ്മിറ്റി ട്രഷറർ സുഷിൽ ആലിക്കര അദ്ധ്യക്ഷനായി.ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, ഷൊർണ്ണൂർ ഡി.വൈ .എസ്.പി ഹരിദാസ് പി.സി ചാലിശേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ    സതീഷ്കുമാർ കെ ,ക്ഷേത്ര ഊരളന്മാരായ തത്താണത്ത് മന നാരായണ നമ്പൂതിരി ,കോതച്ചിറ വേങ്ങാട്ടൂർ മന വാസുദേവൻ നമ്പൂതിരി ,നാരായണൻ നമ്പൂതിരി , സി.പി ഐ എം എൽ.സി സെക്രട്ടറി പി.വി.രജീഷ് , പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  ഹുസൈൻ പുളിയഞ്ഞാലിൽ ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാ ശേരി,രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ ,  സജീഷ് ,ചാലിശേരി എസ്.ഐ എ.കെ താഹിർ ,റൈറ്റർ എം.വി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.


ക്ഷേത്രകലകളിൽ പെടാത്ത നാസിക്ഡോൾ , തംബോലം,തംബോർ ,ചെട്ടിവാദ്യം , ബാന്റ് സെറ്റ് എന്നിവ ആഘോഷങ്ങളിൽ പാടുള്ളതല്ല 


പൂര തലേന്ന് റോഡുകളിൽ വാദ്യഘോഷങ്ങൾ പാടില്ല.ആനയില്ലാത്ത മറ്റു ആഘോഷങ്ങൾ  6.30 മുതൽ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് 9.30 ഓടെ അവസാനിപ്പിക്കണം.രാഷ്ട്രീയ പാർട്ടികളുടെ കളറുകളുള്ള  ബലൂണുകളോ കെട്ടുകളുമായോ ആരും പൂരാഘോഷത്തിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.കമ്മിറ്റിക്കാരുടെ ലോഗോ വെച്ചിട്ടുള്ള കളർ തുണികൾ വീശുവാൻ പാടില്ല.തുടങ്ങി യോഗത്തിൽ എടുത്ത എല്ലാ നിർദ്ദേശങ്ങളും ആഘോഷ കമ്മിറ്റിക്കാർ കർശനമായി പാലിക്കണം

പൂരാഘോഷം മനോഹരമാകുവാൻ ജാതി -മത രാഷ്ട്രീയ ഭേദമെന്യ എല്ലാവരുടേയും സഹകരണം വേണമെന്നും യോഗം ആവശ്യപ്പെട്ടു

കേന്ദ്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെമുക്ക് സ്വാഗതവും , പ്രശാന്ത് കല്ലുപുറം നന്ദിയും പറഞ്ഞു.