28 September 2023 Thursday

ചാലിശ്ശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ വായനക്കളരി പദ്ധതി തുടങ്ങി

ckmnews

ചാലിശ്ശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ വായനക്കളരി പദ്ധതി തുടങ്ങി


കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാള മനോരമയുടെ വായനക്കളരി പദ്ധതി തുടങ്ങി. ചാലിശ്ശേരി അടയ്ക്കാ മാർക്കറ്റിലെ വ്യാപാരി കൂട്ടായ്മയാണ് പത്രം സ്പോൺസർ ചെയ്തത്. മുഖ്യ രക്ഷാധികാരി ഷിജോയ് തോലത്ത്, പ്രസിഡന്റ് എം.എ.ബഷീർ മണാട്ടിൽ, വൈസ് പ്രസിഡന്റ് സാലിഹ് കാണക്കോട്ടിൽ, സെക്രട്ടറി ബാബു കണ്ടരാമത്ത്,പി.വി.മോഹനൻ, ടി.എം.ഇക്ബാൽ, പി.പി.യു.പ്രസാദ്, ജിജി തോലത്ത് എന്നിവർ ചേർന്നു പ്രധാന അധ്യാപിക ടി.എസ്. ദേവികക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. മനോരമ കുന്നംകുളം ലേഖകൻ സി.ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.