08 May 2024 Wednesday

ചാലിശ്ശേരിയിൽ ഉണ്ണിയപ്പം തന്നെ താരം

ckmnews



ചാലിശ്ശേരി:ജനകീയ പ്രതിരോധജാഥ വർഷത്തിന്റെ തുടക്കത്തിൽ കൂറ്റനാട്ടെത്തിയപ്പോൾ കെ-റെയിൽ വിഷയം പറയുന്നതിനിടയിൽ കൂറ്റനാട്ടുനിന്നാണ് കുടുംബശ്രീക്കാരുടെ ഉണ്ണിയപ്പം കച്ചവടത്തിന്റെ കാര്യം പറഞ്ഞ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പുലിവാല് പിടിച്ചത്. വെള്ളിയാഴ്ച രാവിലെ ചാലിശ്ശേരിയിൽ നവകേരളസദസ്സിലെത്തിയപ്പോൾ പലരുടെയും ഓർമയിൽ ഇക്കാര്യമെത്തി. കുടുംബശ്രീക്കാരുടെ വക ഉണ്ണിയപ്പം കിട്ടിയപ്പോഴാണ് പഴയകാര്യങ്ങൾ ഓർമയിൽ വന്നത്. ചിലരെല്ലാം പരസ്പരം പറയുകയും ചെയ്തു.


തൃത്താലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള കുടുംബശ്രീ അംഗങ്ങൾ വ്യാഴാഴ്ച രാത്രിയിലാണ് പതിനായിരത്തിലധികം ഉണ്ണിയപ്പം തയ്യാറാക്കി നവകേരളസദസ്സിലെത്തിച്ചത്.