08 May 2024 Wednesday

സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളിനോട് അനുബന്ധിച്ച് മുട്ടുകുത്തൽ വഴിപാട് നടത്തി

ckmnews

സെന്റ്  പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളിനോട് അനുബന്ധിച്ച് മുട്ടുകുത്തൽ വഴിപാട് നടത്തി


ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ  വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാത്രിയിൽ നടന്ന മുട്ടുകുത്തൽ വഴിപാടിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.ചൊവ്വാഴ്ച രാത്രിയിൽ ഫാ ഏലിയാസ് അരീക്കൽ വചന സന്ദേശം നൽകി. തുടർന്ന് വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ പ്രത്യേക പ്രാർത്ഥന നടത്തി തുടർന്ന് ചാപ്പലിനുള്ളിൽ വിശുദ്ധ സൂനോറോയെ വണങ്ങി വിശ്വാസികൾ മൂന്ന് തവണ വലയം ചെയത് വഴിപാട് സമർപ്പിച്ചു.ദൈവമാതാവിനോട്  പ്രാർത്ഥിച്ച് അനുഗ്രഹം ലഭിച്ച നൂറ് കണക്കിന് വിശ്വാസികളാണ് മുട്ടുകുത്തൽ വഴിപാടിൽ പങ്കെടുത്തത്.ബുധനാഴ്ച രാവിലെ ഫാ . ജിബിൻ ചാക്കോ കുർബാന അർപ്പിച്ചു.പകൽ ധ്യാനയോഗം റോയ് മാന്ദാമംഗലം നയിച്ചു.എട്ടുനോമ്പ് സമാപന സുവിശേഷ യോഗത്തിൽ രാത്രിയിൽ ഫാ. വർഗീസ് പനച്ചിയിൽ പിറവം   വചന സന്ദേശം നൽകും.വ്യാഴാഴ്ച 

 വൈകീട്ട്  സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം  മലങ്കരയിലെ പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പു റാസ ആരംഭിക്കും അങ്ങാടി ചുറ്റി പള്ളിയിൽ എത്തുമ്പോൾ വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വണക്കവും അത്താഴസദ്യയും നടക്കും.എട്ടാം തീയതി പെരുന്നാൾ 

കുർബ്ബാന  പ്രദിക്ഷണം നേർച്ച സദ്യ  കൊടിയിറക്കത്തോടുകൂടി പെരുന്നാൾ സമാപിക്കും.പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.എൽദോസ് ചിറക്കുഴിയിൽ, ട്രസ്റ്റി  സി.യു.ശലമോൻ ,സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും