26 April 2024 Friday

ചാലിശേരി പെരുമണ്ണൂർ ജി.എൽ.പി സ്കൂൾ വാർഷികം ആഘോഷിച്ചു

ckmnews



ചങ്ങരംകുളം: ചാലിശേരി പെരുമണ്ണൂർ ജി എൽ പി സ്കൂൾ വാർഷികം വർണ്ണം 2023 നയന മനോഹരമായി.സ്കൂൾ വിദ്യാർത്ഥികളുടെ പ്രാർത്ഥനഗാനത്തോടെ ആരംഭിച്ച വാർഷീകാഘോഷങ്ങൾ വാർഡ് മെമ്പർ സരിത വിജയൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ 

കല്ലഴി അധ്യക്ഷനായി.

വർണ്ണം 2023 കലാപരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമേ വാർഡിലെ മൂന്ന് അങ്കണവാടിയിലെ എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ നടത്തിയത് നവ്യാനുഭവമായി.സിനിമാറ്റിക് ഡാൻസ് ,തിരുവാതിരകളി ,സംഗീതാലാപനം , പ്രസംഗഠ എന്നിവയെല്ലാം സദസിലെ കുട്ടികൾക്കും , രക്ഷിതാക്കൾക്കും ആഹ്ലാദവും ആരവവുമായി.പതിറ്റാണ്ടുകൾ പിന്നിടുന്ന സ്കൂൾ അക്കാദമി രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്  സ്കൂൾ വാർഷികാഘോഷത്തിൽ ദേശവാസികൾ ഒന്നടങ്കം അക്ഷര മുറ്റത്ത് എത്തി.സ്നേഹവിരുന്നും ഉണ്ടായി.എസ്. എം.സി ചെയർമാൻ ഇസ്മായിൽ പെരുമണ്ണൂർ , വേണു കുറുപ്പത്ത് ,അദ്ധ്യാപകരായ ഇന്ദിര , പുഷ്പ , മാലതി , ജിഷ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാനദ്ധ്യാപിക സുഭദ്ര ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത ടീച്ചർ നന്ദിയും പറഞ്ഞു.