23 April 2024 Tuesday

പട്ടാമ്പി ഓങ്ങല്ലൂരിൽ സ്‌കൂട്ടർ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ckmnews


പട്ടാമ്പി : ഓങ്ങല്ലൂരിൽ സ്‌കൂട്ടർ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ഓങ്ങല്ലൂർ അണ്ടലാടി മേലേതിൽ ഗിരീഷാണ്(21) മരിച്ചത്. ഒപ്പമുണ്ടായിരുന്നു ബന്ധു മുരളിയെ പരിക്കുകളോടെ വാണിയംകുളത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.ലൈറ്റ്‌ & സൗണ്ട്‌ തൊഴിലാളികളായ ഇവർ ശനിയാഴ്ച പുലർച്ച ജോലി കഴിഞ്ഞ്‌ മടങ്ങവേ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.