19 April 2024 Friday

കൂറ്റനാട് നേർച്ച ഇന്ന് നടക്കും. ഗതാഗത നിയന്ത്രണം ഉണ്ടാകും.

ckmnews

കൂറ്റനാട് : കൂറ്റനാട് നേർച്ച ഇന്ന് നടക്കും . ആഘോഷത്തിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കി ചാലിശേരി പോലീസ്.

ഷൊർണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പട്ടാമ്പി , തൃത്താല, ചാലിശേരി സർക്കിൾ ഇൻസ്പെക്ടർ ഉൾപെടെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കായി നിയോഗിച്ചു. കവർച്ച - മോഷണം എന്നിവ തടയുന്നതിന് മഫ്ടിയിലും പോലീസ് രംഗത്തുണ്ട്.


കൂടാതെ കൂറ്റനാട് - ചാലിശേരി പാതയിൽ ചൊവ്വാഴ്ച നാലിന് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും പട്ടാമ്പി ,കുന്നംകുളം, ചങ്ങരംകുളം , ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പെരിങ്ങോട് വഴിയും , എടപ്പാളിൽ നിന്ന് വരുന്ന വാഹനങ്ങൾ മല റോഡ് വഴി ചാലിശേരിയിലെത്തി പെരിങ്ങോട് വഴിയും തൃത്താല ഭാഗത്ത് നിന്ന് വരുന്നവർ മേഴത്തൂർ വഴിയും പോകണമെന്ന് ചാലിശേരി പോലീസ് അറിയിച്ചു.