08 May 2024 Wednesday

പറക്കുളം അയ്യൂബി എഡ്യൂസിറ്റിയിൽ ഉറുസെ അയ്യൂബിക്ക് സമാപനം

ckmnews

പറക്കുളം അയ്യൂബി എഡ്യൂസിറ്റിയിൽ ഉറുസെ അയ്യൂബിക്ക് സമാപനം


പടിഞ്ഞാറങ്ങാടി: പറക്കുളം അയ്യൂബി എഡ്യൂസിറ്റിയിൽ വെച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ആയി നടന്ന സലാഹുദ്ധീൻ അയ്യൂബി തങ്ങളുടെ 856മത് ഉറുസ് മുബാറക്ക് ഉറുസെ അയ്യൂബിക്ക് പ്രൗഡൗജല സമാപനം. സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ബായാർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി, സമാപന സമ്മേളനം സി ടി അബ്ബാസ് സഅദി കുമരംപുത്തൂർ ഉദ്ഘാടനം ചെയ്തു, ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഖൈബർ കിസ്സപ്പാട്ടിന് ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ടി എം ആനക്കര, ഉമർ സഖാഫി മാവുണ്ടുരി, അബ്ദു കുരുവമ്പലം, റഷീദ് കുമാരനെല്ലൂർ, മുഹമ്മദ്‌ അഫ്ളൽ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ അയ്യൂബി എഡ്യൂസിറ്റി പ്രസിഡണ്ട്‌ ഒറവിൽ ഹൈദർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി, സയ്യിദ് അബ്ബാസ് തങ്ങൾ ചാല്ലിശ്ശേരി,അൻവർ സദാത്ത് തങ്ങൾ കോഴിക്കര, തഖ്യുദ്ധീൻ തങ്ങൾ ചാല്ലിശ്ശേരി,അബ്ദുൽ റസാഖ് സഅദി,ഷംസുദ്ധീൻ മുസ്‌ലിയാർ, ഇസ്ഹാഖ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.