25 April 2024 Thursday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിയുക്ത സ്പീക്കർ എം.ബി.രാജേഷ്

ckmnews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ  സജീവമായി  നിയുക്ത സ്പീക്കർ എം.ബി.രാജേഷ് 


ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിയുക്ത സ്പീക്കർ എം.ബി രാജേഷ് ശനിയാഴ്ച തദ്ദേശ സ്ഥാപനങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ശനിയാഴ്ച ഉച്ചക്ക് ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആൻ്റി ജെൻ ടെസ്റ്റ് കിറ്റ് വിതരണം ഉദ്ഘാടന ചെയ്ത് സംസാരിക്കവേ മണ്ഡലത്തിലേക്ക്  പത്ത് ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണം എത്തിക്കുമെന്ന് അറിയിച്ചു.


കോവിഡ് വ്യാപനത്തെ തുടർന്ന് മണ്ഡലത്തിൽ ജനകീയ സംരക്ഷണ  സേന രൂപീകരിച്ച്  അതുവഴി ഡെലി മെഡിസിൻ , പാവപ്പെട്ടവർക്ക് സൗജന്യ മരുന്ന് വിതരണം  ,പൾസ് ഓക്സിമീറ്റർ ഉൾപ്പെടെ മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ വിതരണം നടത്തി.


കഴിഞ്ഞ ദിവസം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് മടങ്ങുന്ന വഴി എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ  കാർഡിയോളജിസ്റ്റ് ഡോ ജോ.ജോസഫ് , സൈക്യാട്രിസ്റ്റ് ഡോ.ദയ പാസ്കൽ എന്നിവർ  എം.എൽ.എയുടെ നേതൃത്വത്തിലുള്ള   സന്നദ്ധ സേനയുടെ  പ്രവർത്തനത്തിന് 75 പി പി.ഇ കിറ്റുകളും ,പൾസ് ഓക്സിമീറ്ററുകളും നൽകിയതും തൃത്താലയിലെത്തിച്ചു.


ഇതിനകം മണ്ഡലത്തിൽ 590 ബെഡുകൾ ഡിസിസികളിൽ സജ്ജീകരിച്ചിട്ടുണ്ട്.



അടുത്ത രണ്ട് ദിവസത്തിനകം സന്നദ്ധ സംഘടന വഴി  തൃത്താല മണ്ഡലത്തിലേക്ക്  യു.കെ മലയാളി അസോസിയേഷൻ  പത്ത് ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധത്തിനുള്ള ഉപകരണങ്ങളും മറ്റും എത്തുമെന്നും എം.ബി രാജേഷ് പറഞ്ഞു. 


മണ്ഡലത്തിലെ എല്ലാ  തദ്ദേശ സ്ഥാപനങ്ങളിലേക്കും ബ്ലോക്ക് പഞ്ചായത്ത് വഴി ഇവ വിതരണം നടത്തും.


ചാലിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുമായും ,ആരോഗ്യ പ്രവർത്തകരുമായി സംസാരിച്ചു.


കോവിഡ് മഹാമാരി പ്രതിരോധിക്കുവാൻ  ഒറ്റക്കെട്ടായി എല്ലാവരും  പ്രവർത്തനത്തിൽ ഉണ്ടാകണമെന്നും നിയുക്ത സ്പീക്കർ പറഞ്ഞു.