08 May 2024 Wednesday

തൃത്താലയിലെ മുസ്ലിം ലീഗ് നേതാവ് നവകേരള സദസ്സിൽ പങ്കെടുത്തു

ckmnews


തൃത്താല: നവ കേരളത്തിന്റെ ഭാഗമായി നടന്ന പ്രത്യേകം ക്ഷണിക്കപ്പെട്ട പൗരപ്രമുഖരുടെ പ്രഭാത യോഗത്തിൽ തൃത്താലയിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗം പങ്കെടുത്തു. ഇന്ന് രാവിലെ തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം തുടങ്ങിയ മണ്ഡലങ്ങളിലെ പൗരപ്രമുഖർക്ക് വേണ്ടി കുളപ്പുള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് മുസ്ലിം ലീഗ് അംഗം യു. ഹൈദ്രോസ് പങ്കെടുത്തത്.


മുസ്ലിംലീഗ് ദേശീയ കമ്മിറ്റി കൗൺസിലർ, സംസ്ഥാന കൗൺസിലർ, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എസ്ടിയു സംസ്ഥാന പ്രവർത്തക സമിതിയിലും അംഗമായിരുന്ന ആളാണ് യു. ഹൈദ്രോസ്.നിലവിൽ മുസ്ലിം ലീഗുകാരനായ ഇദ്ദേഹം നവകേരള സദസ്സ് നാടിന്റെ പുരോഗതിക്കാവശ്യമായ പരിപാടിയാണെന്നും പറഞ്ഞു. പാലക്കാട് ജില്ലയിലെ ആദ്യത്തെ സദസ്സ് നടക്കുന്നത് തൃത്താലയിലെ ചാലിശ്ശേരിയിലാണ്. 11 മണിക്ക് ചടങ്ങ് ആരംഭിച്ചു.പരാതികൾ സ്വീകരിക്കുന്ന ചടങ്ങുകൾ 8 മണിക്ക് ആരംഭിച്ചു കഴിഞ്ഞു.