26 April 2024 Friday

ചാലിശേരി മുലയംപറമ്പത്ത് കാവ് അയ്യപ്പ വിളക്കിന് വിളക്ക് കുറിയ്ക്കൽ നടത്തി

ckmnews

ചാലിശേരി മുലയംപറമ്പത്ത് കാവ് അയ്യപ്പ വിളക്കിന് വിളക്ക് കുറിയ്ക്കൽ നടത്തി


ചങ്ങരംകുളം: ചാലിശേരി ശ്രീ മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് സംഘത്തിന്റെ ഇരുപത്തിയാറാമത് മുഴുവൻ വിളക്കിനായി വിളക്ക്ക്കുറിക്കൽനടത്തി.കഴിഞ്ഞ ദിവസം ക്ഷേത്ര സന്നിധിയിൽ വെച്ച് അയപ്പവിളക്ക് സംഘവും പട്ടിശേരി ഗോവിന്ദൻനായർ സ്മാരക വിളക്ക് കമ്മറ്റിയും  വിളക്ക് കുറിക്കൽ നടത്തി.നവംബർ 26 (വൃശ്ചികം 10) ശനിയാഴ്ചയാണ് പ്രസിദ്ധമായ ചാലിശേരി മുഴുവൻ വിളക്കാഘോഷം നടക്കുക.മൂന്ന് ജില്ലകളുടെ സംഗമ ഭൂമിയായ ക്ഷേത്ര സന്നിധിയിൽ  ഉച്ചക്ക്  അന്നദാനം , വൈകീട്ട്  പോലീസ് സ്റ്റേഷനു പിറകിലുള്ള കുവ്വ ശ്വേര ക്ഷേത്രത്തിൽനിന്ന് ഗജവീരൻ ,  പഞ്ചവാദ്യം , താലം എന്നിവയുടെ അകമ്പടിയോടെ   പാലകൊമ്പ് എഴുന്നെള്ളിപ്പ് ,ദീപാലങ്കാരം , ഗാനസുധ എന്നിവ നടക്കും.വിളക്ക്കുറിക്കൽ ചടങ്ങുകൾക്ക് കമ്മറ്റി പ്രസിഡന്റ് പ്രസന്നദരൻ ,സെക്രട്ടറി ഭാസ്കരൻ മറ്റു   കമ്മറ്റി അംഗങ്ങളായ രാജുഫാമിലി , സി.വി.  മണികണ്ഠൻ  ശ്രീജിത്ത് പടിഞ്ഞാറെമുക്ക് , സുന്ദര പണിക്കർ , രാജൻ നിറപറ , മണികണ്ഠൻ നീട്ടിയത്ത് , ചന്ദ്രൻഅമ്യതവാഹിനി ,ശിവശങ്കരൻ , വിനോദ് വട്ടേക്കാട്ട്‌വളപ്പിൽ ,അനീഷ് ,ഹരിദാസ് , കുമാരൻ  എന്നിവർ നേതൃത്വം നൽകി.