27 April 2024 Saturday

കൂറ്റനാട് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

ckmnews

കൂറ്റനാട് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു


കൂറ്റനാട് :ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.വെളുത്തവളപ്പിൽ ജമാലിൻ്റെ മകൻ മുഹമ്മദ് നാജിലിനാണ് (18) മരിച്ചത്. ചാലിശ്ശേരി ഗവ:എച്ച്. എസ്.എസ്, പ്ലസ്ടു കോമേഴ്സ് വിദ്യാർഥിയാണ്.ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം മുറിയടച്ചു സഹോദരരോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു.കുട്ടിക്ക് കാര്യമായ  ഒരുസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.ഉറക്കത്തിനിടയിൽ ശ്വാസതടസ്സം നേരിട്ട കുട്ടിയെ വീട്ടുകാർ വിളിച്ചുണർത്തിയതോടെ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും,പിന്നീട് വിദഗ്ദ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും  നാജിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഖബറടക്കം മതുപ്പുള്ളി ജുമാമസ്ജിദ് കബറിസ്ഥാനിൽ നടന്നു.