25 April 2024 Thursday

കനത്ത വെയിലില്‍ തളരുന്ന പോലീസിന് പൂക്കച്ചവടക്കാരന്റെ തണല്‍

ckmnews


ചങ്ങരംകുളം :  ലോക്ക് ഡൗൺ കാലഘട്ടത്തിൽ പൊള്ളുന്ന മീനവെയിലിനെയും അതിജീവിച്ച്  റോഡിൽ ഡ്യൂട്ടി ചെയ്യുന്ന ചാലിശ്ശേരി  ജനമൈത്രി പോലീസിന്  എഴുമങ്ങാട് സ്വദേശി ശശി    പല വർണ്ണത്തിലുള്ള കുടകൾ നൽകിയത് മാതൃകയായി.എഴുമങ്ങാട് ലക്ഷം വീട് കോളനിയിൽ  വേങ്ങപ്പറമ്പിൽ വീട്ടിൽ ശശിയാണ് സ്വന്തമായി ഉണ്ടാക്കിയ ഇരുപത്തോളം  കുടകൾ ചാലിശ്ശേരി സ്റ്റേഷനിൽ എത്തിച്ച് പോലീസിന് കൈമാറിയത്.

 ഉപജീവനത്തിനായി പൂരപ്പറമ്പുകളിൽ വളകച്ചവടം നടത്തിയാണ് ശശി ജീവിതം തള്ളിനീക്കുന്നത്.കോവിഡ് നിയന്ത്രണം മൂലം ഉൽസവങ്ങൾ ഒഴിവാക്കിയത് ഇദ്ദേഹത്തെ ഏറെ പ്രയാസപ്പെടുത്തി.തൻ്റെ  വരു മാനത്തെക്കാൾ കോവിഡ് പ്രതിരോധ പ്രവൃത്തനങ്ങളിൽ മഴയും വെയിലും വക വെക്കാത്തെ പോലീസ് ചെയ്യുന്ന  നന്മയാണ് കുട നിർമ്മിച്ച് നൽകുവാൻ ശശിക്ക്  ഏറെ  പ്രചോദനമായത്.കോവിഡ് വൈറസ് വ്യാപനം തുടങ്ങിയ സമയത്ത്  മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം  സഫലീകരിച്ച ആഹ്ലാദത്തിലാണ് ഈ യുവാവ്.കഴിവിനപ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള ശശിയുടെ  മനസ്സ് മാതൃകയായി.വെള്ളിയാഴ്ച സ്റ്റേഷൻ  പോലീസ് ഇൻസ്പെക്ടർ (SHO) എ.പ്രതാപ്  , എസ്.ഐ ഗോപാലൻ എന്നിവർ ശശിയിൽ നിന്ന് കുടകൾ ഏറ്റുവാങ്ങി.