29 March 2024 Friday

ഭക്തിസാന്ദ്രമായി ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ശൂശ്രുഷകൾ

ckmnews

ഭക്തിസാന്ദ്രമായി ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ 

 ശൂശ്രുഷകൾ 


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ  ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷയോടെ വൃതശുദ്ധിയുടെ അമ്പത് നോമ്പിന് സമാപനമായി.കുരിശുമരണം വരിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തേഴുന്നേറ്റത്തിൻ്റെ ഓർമ്മ പുതുക്കി യാക്കോബായ സുറിയാനി ചാപ്പലിൽ 

ശനിയാഴ്ച  സന്ധ്യ പ്രാർത്ഥനക്കു ശേഷം  രാത്രി പ്രാർത്ഥനയോടെ ഉയിർപ്പ് ശൂശ്രൂഷകൾ ആരംഭിച്ചു.വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ മശിഹാ തമ്പുരാൻ കബറിങ്കൽ നിന്ന് ഉയിർത്തേഴുന്നേറ്റ് എന്ന പുതിയ വാർത്ത നിങ്ങളെ അറിയിക്കുന്നതായി മൂന്ന് തവണ ഏറ്റ് പറഞ്ഞ്

 ഉയിർപ്പ് പ്രഖ്യാപനം നടത്തി.മെഴുകുതിരികൾ കത്തിച്ച് പിടിച്ച് വിശ്വാസികൾ ഉയിർപ്പ് പ്രഖ്യാപനത്തിൽ പങ്കെടുത്തു.തുടർന്ന് പൊൻ - വെള്ളി കുരിശുകളുടെ അകമ്പടിയോടെ  ചാപ്പലിന് ചുറ്റും വൈദീകരും ശൂശ്രുഷകരും വിശ്വാസികളും ചേർന്ന്  ഉയിർപ്പ് പെരുന്നാൾ പ്രദക്ഷിണം നടത്തി. 

നിരവധി വിശ്വാസികൾ പങ്കെടുത്തു.തുടർന്ന് സ്ളീബാ ആഘോഷം ആരംഭിച്ചു മദ്ബഹായുടെ നാലുദിക്കുകളിലേക്കും വികാരി  സ്ളീബാഘോഷവും ,അവതു മാലാഖയുടെ പ്രാർത്ഥനയും നടത്തി.പള്ളിമണികളടിച്ച് സ്ളീബാഘോഷത്തെ എതിരേറ്റു.പ്രഭാത പ്രാർത്ഥനക്കു ശേഷം 

വിശുദ്ധ കുർബ്ബാനയോടു കൂടി ഉയിർപ്പ് പെരുന്നാൾ  സമാപിച്ചു. വികാരി  ഉയിർപ്പ് പെരുന്നാൾ സന്ദേശവും  എല്ലാവർക്കും പ്രത്യാശയുടെയും  സ്നേഹത്തിന്റേയും  ഈസ്റ്റർ ആശംസയും നേർന്നു.എല്ലാ വിശ്വാസികളും സ്ളീബാ വണങ്ങി. ഫാ . ജയേഷ് ജെക്കബ് സഹകാർമ്മികനായി.സ്നേഹവിരുന്നും ഉണ്ടായി.ഉയിർപ്പ് പെരുന്നാളിന്ന് ഇടവക വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ , ട്രസ്റ്റി സി യു ശലമോൻ ,  സെക്രട്ടറി പി സി താരുകുട്ടി എന്നിവരടങ്ങുന്നമാനേജിങ് കമ്മിറ്റി നേതൃത്വം നൽകി