08 May 2024 Wednesday

പനിയും ചർദ്ധിയും മൂലം ആശുപത്രിയിൽ എത്തിച്ച ഒമ്പതു വയസ്സുകാരൻ്റെ മരണം പേവിഷ ബാധയെന്ന് സ്ഥിരീകരണം ഇതോടെ രണ്ടാഴ്ചക്കിടെ പേവിഷബാധയേറ്റ് മരിച്ചത് രണ്ടായി'ആശങ്ക യോടെ നാട്ടുകാർ

ckmnews

പനിയും ചർദ്ധിയും മൂലം ആശുപത്രിയിൽ എത്തിച്ച ഒമ്പതു വയസ്സുകാരൻ്റെ മരണം പേവിഷ ബാധയെന്ന് സ്ഥിരീകരണം 


ഇതോടെ രണ്ടാഴ്ചക്കിടെ പേവിഷബാധയേറ്റ് മരിച്ചത് രണ്ടായി'ആശങ്ക യോടെ നാട്ടുകാർ


എടപ്പാൾ:പനിയും ചർദ്ധിയും മൂലം ആശുപത്രിയിൽ എത്തിച്ച ഒമ്പതു വയസ്സുകാരൻ്റെ മരണത്തിന് കാരണം പേവിഷ ബാധയെന്ന് സ്ഥിരീകരണം ഇതോടെ രണ്ടാഴ്ചക്കിടെ രണ്ട് ജീവനകളാണ് പേവിഷബാധ മൂലം നഷ്ടമായത്.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  തിങ്കളാഴ്ച രാവിലെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഒമ്പതു വയസ്സുകാരൻ പട്ടിത്തറ പഞ്ചായത്തിലെ കോക്കാട് മാവിൻചുവട്ടിൽ സൈനുദ്ദിന്റെയും ഷമിനയുടെയും മകൻ മുഹമ്മദ് ഹാദിയാണ് മരിച്ചത്. 


തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. തുടർന്ന് തിരുവനന്തപുരത്തെ ലാബിലയച്ച് നടത്തിയ പരിശോധനയിലാണ് മരണം പേ വിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്.


പരിശോധനാഫലം ഡോക്ടർമാരിൽനിന്ന് ലഭിച്ചതായും പേ വിഷബാധ സ്ഥിരീകരിച്ചതായും തൃത്താല എസ്.എച്ച്.ഒ. വി.വി. വിമൽ അറിയിച്ചു.ഫെബ്രുവരി 15-ന് പേവിഷ ബാധയെത്തുടർന്ന് മരിച്ച കപ്പൂർ പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി സ്വദേശിനി മൈമുനയ്ക്ക് ജനുവരി 15- ന് തെരുവുനായയുടെ കടിയേറ്റിരുന്നു .ഇതേദിവസം തന്നെ മുഹമ്മദ് ഹാദിയെയും നായ ആക്രമിക്കാൻ ശ്രമിച്ചതായി വിട്ടുകാർ പറയുന്നു.പടിഞ്ഞാറങ്ങാടി എൻജിനിയർ റോഡിന് സമിപമുള്ള ഹാദിയുടെ മാതാവിന്റെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ തെരുവുനായ ഓടിക്കുകയായിരുന്നു.ഓട്ടത്തിനിടയിൽ കുട്ടി വീഴുകയും ചെവിക്കു സമീപം ഉൾപ്പെടെ മുറിവ് പറ്റുകയും ചെയ്തിരുന്നു.എന്നാൽ കുട്ടിയോട് ചോദിച്ചപ്പോൾ തന്നെ നായ കടിച്ചില്ലെന്നാണ് അറിയിച്ചതെന്ന് വീട്ടുകാർ പറയുന്നു.ഇതിനാൽ പ്രതിരോധ കുത്തിവെപ്പു മെടുത്തില്ല


വെള്ളിയാഴ്ചമുതൽ കുട്ടി ചെറിയതോതിൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് സൂചന വെള്ളം കാണുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പറയുന്നു. തിങ്കളാഴ്ച പുലർച്ചെ ശ്വാസംമുട്ടലും പനിയും വിളർച്ചയുമുണ്ടായതോടെ വിട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.പടിഞ്ഞാറങ്ങാടി എസ്.എ. വേൾഡ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് ഹാദി,ഉവൈസ്, സിയാദ്, ഫൈസൽ, കദീജ കദീജ എന്നി സഹോദരങ്ങളണ്.


പടിഞ്ഞാറങ്ങാടിയിൽ  കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയുടെ മരണ കാരണവും പേവിഷ ബാധ മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.പടിഞ്ഞാറങ്ങാടി തെക്കിനിത്തേതിൽ കബീറിൻ്റെ ഭാര്യ മൈമൂനയാണ് (48) കഴിഞ്ഞ ദിവസം ഛർദിയും തലവേദനയും മൂലം മരിച്ചത്.


ജനുവരി 15 ന് പടിഞ്ഞാറങ്ങാടി മേഖലയിൽ ആറ് പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. വെള്ളമെടുക്കാൻ പുറത്തിറങ്ങിയ മൈമൂനയുടെ ചെവിക്ക് പുറകിലാണ് കടിയേറ്റിരുന്നത്.ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തൃശൂർ മെഡിക്കത് കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്നായിരുന്നു മരണം