29 March 2024 Friday

ഷിബുവിൻ്റെ കുടുംബത്തിന് കെഡിഎഫ് ഇ സംഘടനയുടെ സഹായദനം കൈമാറി കുന്നംകുളം ഡമോക്രാറ്റിക് ഫെഡറേഷൻ എറണാകുളം എന്ന സംഘടന കൈമാറിയത് 3 ലക്ഷം രൂപ

ckmnews

ഷിബുവിൻ്റെ കുടുംബത്തിന് 

കെഡിഎഫ് ഇ  സംഘടനയുടെ സഹായദനം കൈമാറി


കുന്നംകുളം ഡമോക്രാറ്റിക് ഫെഡറേഷൻ എറണാകുളം എന്ന സംഘടന കൈമാറിയത്  3 ലക്ഷം രൂപ


ചങ്ങരംകുളം :കാരുണ്യത്തിൻ്റെ നന്മ മനസ്സ്  ഷിബുവിൻ്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നൽകി.കുന്നംകുളം ഡമോക്രാറ്റിക് ഫെഡറേഷൻ എറണാകുളം എന്ന സംഘടനയാണ് നാടിന്  മാതൃകയായത്.വർഷങ്ങളോളമായി എറണാകുളം മേത്തർ 

ബസാറിലെ ബാബു സ്റ്റോർ എന്ന കടയിലെ ജീവനകാരനായിരുന്ന ഷിബു . കഴിഞ്ഞ മാസമാണ് മരണപ്പെട്ടത്.നിരാലംബരായ കുടുംബത്തിനു വേണ്ടി എറണാകുളത്ത് ഉപജീവനം കണ്ടെത്തുന്നവരുടെ സംഘടനയായ കെഡിഎഫ് ഇ എറണാകുളം മാർക്കറ്റിൽ നിന്ന്   മൂന്ന് ലക്ഷത്തി അയ്യായിരം രൂപ സമാഹരിച്ചു.തുകയുടെ രേഖകൾ മന്ത്രി എ.സി  മൊയ്തീൻ ഷിബുവിന്റെ കുടുംബത്തിന് കൈമാറി . ഒന്നര ലക്ഷം രൂപവീതം  രണ്ട് മക്കളുടെ പേരിൽ  ബാങ്കിൽ  നിക്ഷേപിച്ചു. 

സംഘടനയുടെ പ്രവൃത്തനം എറണാകുളത്തെ തൊഴിൽ മേഖലയിലെ ജീവനക്കാർക്ക് ഏറെ പ്രചോദനവും മാതൃകയുമാണ്  ഇതിനകം നിരവധി ജീവകാരുണ്യ പ്രവൃത്തനങ്ങൾ സംഘടന നടത്തിയിട്ടുണ്ട്.


ചടങ്ങിൽ കുന്നംകുളം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ 

 സീതാരവീന്ദ്രൻ , വൈസ് ചെയർപേഴ്സൺ സൗമ്യഅനിൽ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.എം സുരേഷ്  , ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗവും  കെഡിഎഫ് ഇയുടെ  രക്ഷാധികാരിയുമായ ടി.എസ് മണികണ്ഠൻ കുന്നംകുളം സി.പി.എം 

ഏരിയ സെക്രട്ടറി എം.എൻ സത്യൻ , സംഘടന പ്രസിഡന്റ് 

രാജേഷ് രാഘവൻ 

സെക്രട്ടറി ജെയ്മോൻ എം.ജെ ,

ട്രഷറർ റോയ്മോൻ വി.വി ,എക്സിക്യൂട്ടീവ് അംഗം ബാജി ടി. ഐ  ,ലോക്കൽ സെക്രട്ടറി കെ.വി. സനീഷ് തുടങ്ങിയവർ പങ്കെടുത്തു