26 April 2024 Friday

ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസര്‍ എ ശ്രീകുമാര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സമ്മാനിച്ചു

ckmnews

ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസര്‍ എ ശ്രീകുമാര്‍ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സമ്മാനിച്ചു


ചങ്ങരംകുളം:കേരള പിറവി ദിനാഘോഷവും പോലിസ് രൂപീകരണ ദിനാഘോഷവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയതു. പാലക്കാട് ജില്ലാ ആസ്ഥാനത്ത് വെച്ച് മുഖ്യമന്ത്രിയുടെ 2020 പോലീസ് മെഡൽ വിതരണം ചെയതു.ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ജനമൈത്രി ബീറ്റ് ഓഫിസറുമായ എ ശ്രീകുമാറിന് കേരള  മുഖ്യമന്ത്രിയുടെ 2020 ലെ പോലീസ് മെഡൽ പുരസ്കാരം ഞായറാഴ്ച രാവിലെ  പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ൽ നിന്ന് സ്വീകരിച്ചു.ചടങ്ങിൽ ജില്ലയിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.കഴിഞ്ഞ  വർഷത്തെ മികച്ച ജനമൈത്രി ബീറ്റ് ഓഫീസർക്കുള്ള പുരസ്കാരവും എ ശ്രീകുമാറിന്  ലഭിച്ചിട്ടുണ്ട്. അഞ്ചര വർഷമായി ചാലിശ്ശേരിയിൽ സേവനം അനുഷ്ഠിക്കുന്നു.കൊല്ലം ചവറയിൽ അറവിനേഴത്ത് തെക്കതിൽ വീട്ടിൽ  പരേതനായ ആനന്ദൻ നായർ - വിജയമ്മ ദമ്പതിമാരുടെ മകനാണ്.ഭാര്യ സൗമ്യ ,മകൾ വാമിക