25 April 2024 Thursday

യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനം അവകാശ സംരക്ഷണയാത്രക്ക് ചാലിശ്ശേരിയിൽ വമ്പിച്ച സ്വീകരണം നൽകി.

ckmnews

യാക്കോബായ സുറിയാനി  സഭ തൃശൂർ ഭദ്രാസനം അവകാശ സംരക്ഷണയാത്രക്ക് ചാലിശ്ശേരിയിൽ വമ്പിച്ച സ്വീകരണം നൽകി. 


ചങ്ങരംകുളം:യാക്കോബായ സുറിയാനി ഓർത്തോഡകസ് സഭയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണ യാത്രക്ക് തൃശൂർ ഭദ്രാസനത്തിൻ്റെ പ്രവേശന കവാടമായ  ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വമ്പിച്ച സ്വീകരണം നൽകി.


 ഇടവക വിശ്വാസികൾ പടുത്തുയർത്തിയ   പള്ളികൾ കോടതി വിധിയുടെ മറവിൽ വ്യാജ പ്രമാണത്തിൻ്റെ പേരിൽ മെത്രാൻ കക്ഷികളും ,പോലീസും  വിശ്വാസികളെ പുറത്താക്കി  നടത്തുന്ന  അന്യായമായ പള്ളി  കൈയ്യേറ്റം അവസാനിപ്പിക്കുക , ആരാധന സ്വാതന്ത്ര്യം ഉറപ്പുവരുത്തുവാൻ സർക്കാർ നിയമനിർമ്മാണം നടത്തുക , രാജ്യത്തിൻ്റെ ഭരണഘടന ഉറപ്പ് തരുന്ന വിശ്വാസികളുടെ  അവകാശം സംരക്ഷിക്കുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന  അവകാശ സംരക്ഷണ യാത്ര  നഷ്ടപ്പെട്ട 52 പള്ളികളിൽ   പര്യടനം  നടത്തും.


 യാക്കോബായ സഭ അന്ത്യോഖ്യ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  സംരക്ഷണയാത്ര 

 29 ന്  തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ എത്തിച്ചേരും. തുടർന്ന്  കേരള ഗവർണർ ,മുഖ്യമന്ത്രി എന്നിവർക്ക്  യാക്കോബായ വിശ്വാസികളുടെ ഭീമമായ ഹർജി സമർപ്പിക്കും. 


മലബാറിലെ മീനങ്ങാടി പള്ളിയിൽ  നിന്ന് ചൊവാഴ്ച രാവിലെയാണ്  സംരക്ഷണ യാത്ര  ആരംഭിച്ചത് . തോമാസ് മോർ  അലകസാന്ത്രിയോസ് ,  , സഖറിയാസ്  മോർ പോളിക്കാർപ്പോസ് ,എന്നി മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ എത്തിയ    സംരക്ഷണയാത്രക്ക്  തൃശൂർ ഭദ്രാസനത്തിൻ്റെ പ്രവേശന കവാടമായ ചാലിശ്ശേരി യാക്കോബായ സുറിയാനി ചാപ്പലിൽ   ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലീമ്മിസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ വൈദീകരും ,വിശ്യാസികളും ചേർന്ന്  ചൊവ്വാഴ്ച രാത്രി ഒമ്പതിന്  സ്വീകരണം നൽകി. 


സംരക്ഷണയാത്ര നായകൻ തോമാസ് മോർ അലക്സാന്ത്രിയോസ് തിരുമേനിയെ ഇടവകയും ,ഭക്ത സംഘടന പ്രതിനിധികൾ പൊന്നാട അണിയിച്ചു. സഖറിയാസ് മോർ പോളിക്കാർപ്പോസ്  മെത്രാപ്പോലിത്ത സ്വീകരണ യോഗത്തിൽ സംസാരിച്ചു. 


സഭാ അൽമായ ട്രസ്റ്റി ഷാജിചൂണ്ടയിൽ , സഭാ വൈദീക സെക്രട്ടറി സ്ളീബാ പോൾ വട്ടവേലിയിൽ ,  

തൃശൂർ ഭദ്രാസന സെക്രട്ടറി ഫാ.ജയിസൺ കൊച്ചു പടിഞ്ഞാറെക്കര , വൈദീക സെക്രട്ടറി ഫാ.മാത്യൂ ആഴാന്തറ , സഭാ വർക്കിംഗ് കമ്മറ്റിയംഗങ്ങൾ , വന്യ ജെക്കബ് കോർ-എപ്പിസ്കോപ്പ , ഫാ യെൽദോ ജോയ് മഴുവഞ്ചേരി  , ഫാ.ജയേഷ് പുലിക്കോട്ടിൽ , ഫാ.വർഗ്ഗീസ് തണ്ണീർക്കോട്ടിൽ , ഫാ.ബിജു മുങ്ങാം കുന്നേൽ , ഫാ.ജിജു വർഗ്ഗീസ് 

   ട്രസ്റ്റി ജിജോ ജെക്കബ് , സെക്രട്ടറി കെ.സി.വർഗ്ഗീസ് , സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലീയാസ്  ,   എന്നിവർ സംസാരിച്ചു.