29 March 2024 Friday

ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ വിജയോൽസവം നടത്തി

ckmnews

ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ വിജയോൽസവം

നടത്തി


ചാലിശ്ശേരി ഗവ:ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി.ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിജയോൽസവം   പാലക്കാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മൂന്ന് ജില്ലകളിൽ നിന്നെത്തുന്ന സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ പൊതു വിദ്യാലയത്തിലെ വിജയശതമാനം അഭിനന്ദനാർഹമാണെന്ന് സുധാകരൻ മാസ്റ്റർ പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം അനു വിനോദ് അദ്ധ്യക്ഷനായി.സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ചലച്ചിത്ര മേഖലയിൽ കലാസംവിധാനത്തിന്  പുരസ്കാരം ലഭിച്ച  അജയൻ ചാലിശേരി ,എം.ഡി എസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഡോ. അഖിൽ വാസുദേവൻ ഇ.യു. എന്നിവരെ ചടങ്ങിലെ മുഖ്യാതിഥി കലാ മണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ്കുമാർ പി ആദരിച്ചു.പ്ലസ് ടു വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടിയ സി ആർ ഷമീർ , മുഹമ്മദ് ഷമിൽ എന്നിവർക്ക് സ്വർണ്ണ മെഡൽ സമ്മാനിച്ചു.എസ്.എസ്.എൽ.സി ,പ്ലസ്ടു വിഭാഗങ്ങളിൽ എല്ലാവിഷയത്തിലും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ ,പഞ്ചായത്ത് അംഗങ്ങളായ ആനിവിനു , നിഷ അജിത് കുമാർ , കെ.ടി.കുഞ്ഞു കുഞ്ഞൻ എന്നിവർ ഉപഹാരങ്ങൾ നൽകി.പിടിഎ പ്രസിഡന്റ് പി.കെ. കിഷോർ , വൈസ് പ്രസിഡൻറ് ബാബു നാസർ , സ്റ്റാഫ് സെക്രടറിമാരായ വിജയൻ പി , സുനിൽ സി.വി , എസ് എം.സി ചെയർമാൻ ശിവൻ, എം പി ടി എ പ്രസിഡന്റ് തസ്നി റസാഖ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ.മുരുകദോസ് കെ സ്വാഗതവും സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക നന്ദിയും പറഞ്ഞു.