24 April 2024 Wednesday

ചാലിശ്ശേരിയില്‍ കൈ കഴുകാന്‍ സൗകര്യം ഒരുക്കി ജനമൈത്രി പോലീസ്

ckmnews

ചാലിശ്ശേരിയിൽ കൈ കഴുകാന്‍ സൗകര്യം ഒരുക്കി ജനമൈത്രി പോലീസ്


ചങ്ങരംകുളം:കോവിഡ്  19 വ്യാപനം തടയുന്നതിനായി ചാലിശ്ശേരി ജനമൈത്രി പോലീസും സ്വകാര്യ ക്ലിനിക്ക് സംയുക്തമായി മെയിൻ റോഡ് സെൻ്ററിൽ  കൈ കഴുകാന്‍ സൗകര്യം ഒരുക്കി.വാഴ്ച രാവിലെ ചാലിശ്ശേരി സെൻ്ററിൽ പട്ടാമ്പി ബസ്സ് സ്റ്റോപ്പിനു സമീപം ഒരുക്കിയ ബ്രേക്ക് ചെയിൻ എസ്.ഐ അനിൽ മാത്യൂ ഉദ്ഘാടനം ചെയതു.  ബീറ്റ് ഓഫിസർമാരായ രതീഷ് , ശ്രീകുമാർ എന്നിവർ സംസാരിച്ചു.

എസ്.ഐ പൊതുജനങ്ങളെ ബോധവൽക്കരണം നടത്തി.സ്വകാര്യ ക്ലിനിക്ക് ഉടമ കൂറ്റനാട് സ്വദേശി സജീഷ് , രാഹുൽ  ,ഷിഹാസ് , സുബാഷ് , ഷാജി ,ലത്തീഫ്   എന്നിവർ നേതൃത്വം നൽകി.ഓട്ടോ തൊഴിലാളികളും , ചുമട്ടുതൊഴിലാളികളും , നാട്ടുകാരുമായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.