27 April 2024 Saturday

പെരുമണ്ണൂരിന് അഭിമാനമായ പ്രാർത്ഥന ഉദയനെ അനുമോദിച്ചു

ckmnews



ചാലിശ്ശേരി:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ സംസ്കൃതം ഉപന്യാസ രചന മൽസരത്തിൽ എ ഗ്രേഡ്  നേടിയ  പെരിങ്ങോട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയും പെരുമണ്ണൂർ സ്വദേശിയുമായ  പ്രാർത്ഥന ഉദയന്  പെരുമണ്ണൂർ യുവധാര ക്ലബ് ആദരിച്ചു . പഠന - പാഠ്യേതര വിഷയങ്ങളിൽ സ്കൂളിൽ മികച്ച വിദ്യാർത്ഥിയായ പ്രാർത്ഥന പെരുമണ്ണൂർ ഉദ്യാനത്തിൽ  തൃത്താല പോലീസ് ഓഫീസർ ഉദയന്റേയും , പെരിങ്ങോട് ഹൈസ്കൂൾ അദ്ധ്യാപിക പ്രിയയുടേയും മകളാണ്.

ചടങ്ങിൽ വാർഡ് മെമ്പർ സരിത വിജയൻ , വേണു കുറുപ്പത്ത് , ബാലൻ , ക്ലബ്ബ് ഭാരവാഹികളായ റാഷി , റാഫി ,ശുഹൈബ് ,ഷാമിൽ , റബ്ബി എന്നിവർ നേതൃത്വം നൽകി