01 May 2024 Wednesday

ചാലിശ്ശേരി നക്ഷത്ര വനത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

ckmnews

ചങ്ങരംകുളം:ചാലിശ്ശേരി കവുക്കോട് മഹാദേവ  ശിവക്ഷേത്ര നക്ഷത്രവനം പരിസ്ഥിതി സൗഹൃദ കൂട്ടായ്മ

ലോക പരിസ്ഥിതി ദിനാചാരണം നടത്തി.എല്ലാ ആരാധനാലയങ്ങളും പൊതു സമൂഹത്തിന്റെ നന്മയ്ക്ക് എന്ന മഹത്തായ സന്ദേശം മുന്നോട്ട് വെച്ചു കൊണ്ടാണ്  ലോക പരിസ്ഥിതി ദിനത്തിൽ നക്ഷത്ര വനം സെക്രട്ടറി ടി.കെ ബാലൻ, പ്രസിഡന്റ് ബാലൻ മാസ്റ്റർ,മറ്റു മെമ്പർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പർ റംല വീരാൻ കുട്ടി നക്ഷത്രവന പരിസരത്ത് ആദ്യ വൃക്ഷതൈ നട്ടു.വരുംതലമുറക്ക് ശുദ്ധമായ പ്രാണവായു  പ്രതിജ്ഞയും നടത്തി.പ്രദീപ് ചെറുവശ്ശേരി, ഒ.കെ.മണി,ശാലിനി ബാലൻ,വി.എസ്.വിനോദ് ,സി. എ.മോഹനൻ,  ജി.എച്ച്. എസ്. എസ്.സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഒ. എസ്.അഭിനവ്, ഒ. എസ്.അഭിനന്ദ്  തുടങ്ങി യവരും വൃക്ഷതൈനട്ടു.